ഹൗസ്ഫുള്‍ - 3 ട്രെയിലര്‍ പുറത്തിറങ്ങി

അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവര്‍ നായക വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ഹൌസ്ഫുള്‍ - 3 ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ കുടു കുടെ...

ഹൗസ്ഫുള്‍ - 3 ട്രെയിലര്‍ പുറത്തിറങ്ങി

hous

അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവര്‍ നായക വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ഹൌസ്ഫുള്‍ - 3 ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ കുടു കുടെ  ചിരിപ്പിച്ച ഹൗസ്ഫുള്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാകും ഹൗസ്ഫുള്‍ 3 . റിതേഷ് ദേശ്മുഖ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ലിസ ഹെയ്ഡന്‍, നര്‍ഗീസ് ഫക്രി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

സജിദ്-ഫര്‍ഹാദ് സംവിധാനം ചെയ്യുന്ന ചിത്രം ഹൗസ്ഫുള്‍ സിരീസിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ജൂണ്‍ 3ന് ചിത്രം  തീയറ്ററുകളില്‍ എത്തുന്നു.