അബുദാബിയില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് വാടകയുടെ 3 % മുനിസിപ്പല്‍ ഫീ

അബുദാബിയില്‍ താമസിക്കുന്ന പ്രവാസികള്‍ ഇനി മുതല്‍ വാടകയുടെ 3% ശതമാനം മുനിസിപ്പല്‍ ഫീ ഇനത്തില്‍ നല്‍കണം. മിനിമം 450 ദിര്‍ഹമായിരിക്കും ഈ ഫീസ്‌. ഈ ആഴ്ച...

അബുദാബിയില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് വാടകയുടെ 3 % മുനിസിപ്പല്‍ ഫീ

sharja

അബുദാബിയില്‍ താമസിക്കുന്ന പ്രവാസികള്‍ ഇനി മുതല്‍ വാടകയുടെ 3% ശതമാനം മുനിസിപ്പല്‍ ഫീ ഇനത്തില്‍ നല്‍കണം. മിനിമം 450 ദിര്‍ഹമായിരിക്കും ഈ ഫീസ്‌. ഈ ആഴ്ച തന്നെ ഹോട്ടല്‍ താമസത്തിന് 4% ഫീ ചുമത്തിയിരുന്നു. ഫെബ്രുവരി യിലെ ഔദ്യോഗിക ഗസറ്റില്‍ ഈ വിവരം പ്രസിദ്ദീകരിച്ചിരുന്നു. അത് കൊണ്ട് തന്നെ നിയമം ഇപ്പോള്‍ തന്നെ പ്രബല്യത്തിലായിട്ടുണ്ട്.  അബുദാബി വാട്ടര്‍ ആന്‍ഡ്‌ ഇലക്ട്രി സിറ്റി അതോറിറ്റിയാവും വാട്ടര്‍ ബില്ലിനൊപ്പം  ഫീ ഈടാക്കുക . നിലവില്‍ ദുബായില്‍ വാടകയുടെ 5% ഹൗസിംഗ് ഫീ ഈടാക്കുന്നുണ്ട്.

ഷാര്‍ജയിലും 2.5 % ഫീ ഈടാക്കുന്നുണ്ട്. എന്നാല്‍ എന്നു മുതല്‍ തുക ഈടാക്കും എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമായ അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല. നിയമം നടപ്പിലാക്കുന്നതോടെ വാടക കരാറുകള്‍ക്കുള്ള ഫീസും ഔദ്യോഗിക റജിസ്‌ട്രേഷന്‍ നടപടിയായ തവ്തീഖ് ചിലവും വര്‍ധിക്കും. നിരക്ക് ഒറ്റ ഗഡുവായി വാങ്ങുന്നതിനു പകരം പ്രതിമാസ തവണകളായി വൈദ്യുത ബില്ലിനൊപ്പം ഈടാക്കും. നിരക്കു വര്‍ദ്ധന സംബന്ധിച്ച് പൊതുജനങ്ങളുടെ പ്രതികരണം പരിശോധിക്കുമെന്ന് മുന്‍സിപ്പാലിറ്റി ലാന്റ് ആന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് മേധാവി ഡോ.അബ്ദുള്ള അല്‍ ബ്ലോഷി അറിയിച്ചു. യുക്തിപൂര്‍വ്വമായ പരാതികള്‍ ഉണ്ടായാല്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.