ട്രാഫികിന്റെ ഹിന്ദി പതിപ്പിലെ ആദ്യ പാട്ട് പുറത്തിറങ്ങി

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ട്രാഫിക് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.  ഹിന്ദി പതിപ്പില്‍ മനോജ്‌ വാജ്പായാണ് ചിത്രത്തില്‍...

ട്രാഫികിന്റെ ഹിന്ദി പതിപ്പിലെ ആദ്യ പാട്ട് പുറത്തിറങ്ങിTraffic-Hindi-

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ട്രാഫിക് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.  ഹിന്ദി പതിപ്പില്‍ മനോജ്‌ വാജ്പായാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപിക്കുന്നത്.

ചിത്രം ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലെ ആദ്യ ഗാനമെത്തി. അവയവ മാറ്റത്തിന്റെയും സങ്കീർണമായ മനുഷ്യ ബന്ധങ്ങളുടെയും ഉൾത്തലങ്ങളിലേക്ക് കടന്നുപോയ ചിത്രമായിരുന്നു ട്രാഫിക്. ചിത്രത്തിന്റെ യാഥാർഥ്യ തലം നിത്യജീവിതത്തിൽ പിന്നീട് നമ്മൾ പലപ്പോഴും അറിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം മനസിലേക്ക് വന്നിരുന്നു അതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. അതുപോലൊരു ഗാനം തന്നെയാണ് ഹിന്ദി പതിപ്പിലുമുള്ളത്.

ചിത്രത്തിലെ നിർണായകമായ കാര്യങ്ങളിലൂടെ കടന്നുപോകുന്ന പാട്ട് അരിജിത് സിങ് ആണ് പാടിയിരിക്കുന്നത്. മിതൂൻ തന്നെയാണ് പാട്ടെഴുതിയതും ഈണമിട്ടതും. രാം അയ്യറും മിതൂനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.