രാത്രി വെടിക്കെട്ടുകള്‍ നിരോധിച്ചു

കൊച്ചി: ഉഗ്രശബ്ദത്തോടെയുള്ള രാത്രികാല വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. 140 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദത്തോടെയുള്ള  വെടിക്കെട്ടുകള് പാടില്ല. ...

രാത്രി വെടിക്കെട്ടുകള്‍ നിരോധിച്ചു

high-court

കൊച്ചി: ഉഗ്രശബ്ദത്തോടെയുള്ള രാത്രികാല വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. 140 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദത്തോടെയുള്ള  വെടിക്കെട്ടുകള് പാടില്ല.  കൊല്ലം വെടിക്കെട്ട് കേസ് കൈകാര്യം ചെയ്ത പൊലീസിന്‍റെ രീതിയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേസ് സിബിഐ അന്വേഷിക്കണമെോ എന്ന കാര്യം പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

കൊല്ലം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയായ കേസെടുത്താണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ബന്ധപ്പെട്ട കക്ഷികളുടയെല്ലാം വാദം കേട്ട് ജസ്റ്റിസ് തോട്ടത്തി്ല രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ച് വെടിക്കെട്ട് നടത്തുന്നതിന് കര്‍ശന ഉപാധികള്‍ ഏര്‍പ്പെുത്തി. സൂര്യാസ്തമയം മുതല്‍ സുരോദയം വരെയുള്ള സമയത്ത് ഉഗ്രശബ്ദ്തതോടെയുള്ള വെടിക്കെട്ട് പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. 125 നും 140 ഡെസിബെല്ലിനും ഇടയില്‍ ശബ്ദത്തോടെയുള്ള  വെടിക്കെട്ടേ നടത്താവൂ. ഇതോടെ കതിന, ഗുണ്ട്, അമിട്ട് തുടങ്ങിയ ഉപയോഗിക്കാന്‍ കഴിയാതെ വരും. പ്രകാശം പരത്തുന്ന വര്‍ണാഭമായ വെട്ടിക്കെട്ടാണ് കോടതി നിര്‍ദേശിക്കുന്നത്.


കേസ് കൈകാര്യം ചെയ്ത പൊലീസിനെ കോടതി  രൂക്ഷമായി വിമര്‍ശിച്ചു. വെടിക്കെട്ടിന് അനുമിത ഇല്ലാതിരുന്നിട്ടും ഇത്രയധികം വെടിക്കോപ്പുകള്‍ സംഭരിച്ചത് എന്ത് കൊണ്ട് അറിഞ്ഞില്ലെന്ന് കോടതി ചോദിച്ചു. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എവിടെയായിരുന്നു. ജില്ലാ ഭരണകൂടെ നിരോധിച്ചിട്ടും വെടിക്കെട്ട് തടയാന്‍ എന്തു കൊണ്ട് പൊലീസ് നടപടി സ്വീകരിച്ചില്ല. വെടിക്കെട്ടിനുള്ള അനുമതി പത്രം സ്റ്റേഷനില്‍ ഹാജരാക്കമെന്ന അമ്പലക്കമിറ്റി ഭാരവാഹികളുടെ വാക്കും കേട്ട് മടങ്ങിയ സര്‍ക്കിള്‍ ഇന്‍സപ്കെടറുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യം അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസഥരെ അറിയിക്കണമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.