അടുത്ത രണ്ട് ദിവസം കേരളത്തില്‍ ചൂടുകൂടും

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന രണ്ട് ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെ...

അടുത്ത രണ്ട് ദിവസം കേരളത്തില്‍ ചൂടുകൂടും

drought

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന രണ്ട് ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

3 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ വെയില്‍ കൊള്ളരുതെന്നും ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുന്നവര്‍ കുട ചൂടുകയും വെള്ളം കരുതണം.

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടും. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയനുസരിച്ച് താപനിലയില്‍ വ്യത്യാസമുണ്ടാകും. വരണ്ട കാറ്റ് വീശുന്നത് ചൂട് വര്‍ധിപ്പിക്കും.


കഴിഞ്ഞ ദിവസം പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. മലമ്പുഴയില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില 41.9 ഡിഗ്രി സെല്‍ഷ്യസാണ്. 1987 ല്‍ പാലക്കാട് രേഖപ്പെടുത്തിയ 41.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന താപനില.

കേരളത്തില്‍ ചിലയിടങ്ങളിലുണ്ടായ വേനല്‍ മഴയാണ് ചൂടില്‍ നിന്നുള്ള ഏക ആശ്വാസം. കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.

Story by
Read More >>