പരവൂര്‍ ദുരന്തം: വെടിക്കെട്ടിനെതിരെ ഹൈക്കോടതി

കൊച്ചി:  വെടിക്കെട്ട് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷ് ഹൈകോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചു. വെടിക്കെട്ട് മതാചാരങ്ങളുടെ...

പരവൂര്‍ ദുരന്തം: വെടിക്കെട്ടിനെതിരെ ഹൈക്കോടതി

high-court

കൊച്ചി:  വെടിക്കെട്ട് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷ് ഹൈകോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചു. വെടിക്കെട്ട് മതാചാരങ്ങളുടെ ഭാഗമല്ലെന്നും അതിനാല്‍ തന്നെ അത് നിരോധിക്കണമെന്നുമാണ് ജസ്റ്റിസ് ചിദംബരേഷിന്റെ കത്തിലുള്ളത്.

വെടിക്കെട്ട് അപകടങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാന്‍ സാധിക്കില്ല. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാന്‍ പാടില്ല. ഉഗ്രശേഷിയുള്ള അമിട്ട്, ഗുണ്ട്, കതിന തുടങ്ങിയവയാണ് വെടിക്കെട്ടിന് കൂടുതലായും ഉപയോഗിക്കുന്നത്. ഉത്സവാഘോഷങ്ങളില്‍ ഇവയുടെ ഉപയോഗം നിര്‍ത്തലാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഹൈകോടതി രജിസ്ട്രാര്‍ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് ദേവസ്വം ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ച് ഫയലില്‍ സ്വീകരിച്ചു. ദേവസ്വം ബെഞ്ച് അംഗങ്ങളായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവര്‍ നാളെ ഉച്ചക്ക് കേസ് പരിഗണിക്കും.

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലിത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

Read More >>