ബാര്‍കോഴ: വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെ എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍കോഴ കേസില്‍ ബാറുടമ ബിജു രമേശും സുകേശനും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ എന്ത്...

ബാര്‍കോഴ: വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെ എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി

high-court

കൊച്ചി: ബാര്‍കോഴ കേസില്‍ ബാറുടമ ബിജു രമേശും സുകേശനും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി.

ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.

സര്‍ക്കാരിന്റെ ആരോപണം ഗൗരവമേറിയ വിഷയമാണ്. തെളിവുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നും ജസ്റ്റിസ് പി.ഡി രാജന്‍ വ്യക്തമാക്കി. സുകേശനെതിരായ തെളിവുകള്‍ നാളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

സുകേശനെതിരെ ക്രൈംബ്രാഞ്ചാണ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.