ഹൈക്കമാന്‍ഡ് ഇടപെടല്‍ തിരഞ്ഞെടുപ്പിന് ശേഷം

ഡല്‍ഹി: കേരളത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലുണ്ടാവുമെന്ന് സൂചന.അഴിമതി ആരോപണങ്ങളുടെ പരിശോധന തെരഞ്ഞെടുപ്പിന് ശേഷം...

ഹൈക്കമാന്‍ഡ് ഇടപെടല്‍ തിരഞ്ഞെടുപ്പിന് ശേഷം

Oommen_Chandy_8

ഡല്‍ഹി: കേരളത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലുണ്ടാവുമെന്ന് സൂചന.

അഴിമതി ആരോപണങ്ങളുടെ പരിശോധന തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാവുമെന്നും ഈ ആരോപണങ്ങളും തിരഞ്ഞെടുപ്പ് ഫലവുംകൂടി പരിഗണിച്ച ശേഷമാകും ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍മേല്‍ ഒരു നിലപാട് എടുക്കുക എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചനകള്‍.

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നടന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് കീഴടങ്ങി എന്ന പ്രചരണം ചിലര്‍ ബോധപൂര്‍വ്വം നടത്തിയെന്നും ഈ  പ്രചാരണത്തില്‍ മറുപടിയായിയാണ് ഹൈക്കമാന്‍ഡ്  എ ഗ്രൂപിലെ പ്രമുഖനായ നേതാവ് ബെന്നി ബെഹ്നനാനെ മാറ്റി നിര്‍ത്തി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത് എന്നും  സൂചനകള്‍ ഉണ്ട്.

എ ഗ്രൂപ്പിലെ ഏറ്റവും പ്രമുഖനെ മാറ്റിനിറുത്തുക വഴി പാര്‍ട്ടി നേതൃത്വത്തിന് മുകളില്‍ ആരും ഉയരണ്ടെന്ന സന്ദേശം തന്നെയാണ് ഹൈക്കമാന്‍ഡ്  നല്കിയത്. ടിഎന്‍ പ്രതാപനെതിരെ ഡീന്‍ കുര്യാക്കോസ് നടത്തിയ പ്രസ്താവന ഗൗരവത്തോടെയാണ് കാണുന്നതെന്നും എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

Read More >>