സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട് മലമ്പുഴയില്‍ രേഖപ്പെടുത്തി

സംസ്ഥാനത്ത് ചരിത്രത്തിലെ റിക്കാര്‍ഡ് ചൂട് പാലക്കാട് രേഖപ്പെടുത്തി. മലമ്പുഴയിലാണ് ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 41.9 ഡിഗ്രി സെല്‍ഷ്യസാണ്...

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട് മലമ്പുഴയില്‍ രേഖപ്പെടുത്തി

featured6

സംസ്ഥാനത്ത് ചരിത്രത്തിലെ റിക്കാര്‍ഡ് ചൂട് പാലക്കാട് രേഖപ്പെടുത്തി. മലമ്പുഴയിലാണ് ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 41.9 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണിത്. 2010 ല്‍ 41.5 ഡിഗ്രി എത്തിയതായിരുന്നു ഇതുവരെയുള്ളതില്‍ കൂടിയ ചൂട്.

അതേസമയം, കണ്ണൂരും കോഴിക്കോടും ഈ വേനലില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്. 39.1 ഡിഗ്രി സെല്‍ഷ്യസാണ് കണ്ണൂരിലും കോഴിക്കോടും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നഗരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.

Read More >>