ഹർ­ഷ ഭോ­ഗ്‌­ലെ­യെ ക­മ­ന്റേ­റ്റർ സ്ഥാ­ന­ത്ത്‌ നി­ന്നും നീ­ക്കി

ന്യൂ ഡല്‍ഹി:2008ൽ ഐ­പി­എൽ മ­ത്സ­ര­ങ്ങൾ ആ­രം­ഭി­ച്ച­തു മു­തൽ ക­മ­ന്റേ­റ്റ­റാ­യി തു­ട­രു­ന്ന­  മു­തിർ­ന്ന ക്രി­ക്ക­റ്റ്‌ ക­മ­ന്റേ­റ്റർ ഹർ­ഷ...

ഹർ­ഷ ഭോ­ഗ്‌­ലെ­യെ ക­മ­ന്റേ­റ്റർ സ്ഥാ­ന­ത്ത്‌ നി­ന്നും നീ­ക്കി

harsha

ന്യൂ ഡല്‍ഹി:2008ൽ ഐ­പി­എൽ മ­ത്സ­ര­ങ്ങൾ ആ­രം­ഭി­ച്ച­തു മു­തൽ ക­മ­ന്റേ­റ്റ­റാ­യി തു­ട­രു­ന്ന­  മു­തിർ­ന്ന ക്രി­ക്ക­റ്റ്‌ ക­മ­ന്റേ­റ്റർ ഹർ­ഷ ഭോ­ഗ്‌­ലെ­യെ ഐ­പി­എൽ പു­തി­യ പ­തി­പ്പി­ന്റെ ക­മ­ന്റേ­റ്റർ സ്ഥാ­ന­ത്ത്‌ നി­ന്നും നീ­ക്കം ചെ­യ്‌­തു.

ക­മന്റ­റി­യിൽ നി­ല­വാ­രം പു­ലർ­ത്തു­ന്നി­ല്ലെ­ന്ന പ­രാ­തി­ക­ളെ തു­ടർ­ന്നാ­ണ്‌ ബി­സി­സി­ഐ­യു­ടെ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

ക­മന്റ­റി­യെ­ക്കു­റി­ച്ചു­ള്ള ക്രി­ക്ക­റ്റ്‌ താ­ര­ങ്ങ­ളു­ടേ­യും സോ­ഷ്യൽ മീ­ഡി­യ­യി­ലെ പ്ര­തി­ക­ര­ണ­ങ്ങ­ളും പരിഗണിച്ചു കൊണ്ടാണ് 54കാരനായ ഭോ­ഗ്‌­ലെ­യെ മാറ്റാന്‍ ബിസിസിഐ തീരുമാനിച്ചത്.


നേ­ര­ത്തേ ഹർ­ഷ ബോ­ഗ്ളേ­യു­ടെ ക­മന്റ­റി­ക്കെ­തി­രെ ബോ­ളി­വു­ഡ്‌ താ­രം അ­മി­താ­ഭ്‌ ബ­ച്ചൻ രം­ഗ­ത്ത്‌ വ­ന്നി­രു­ന്നു. ഇ­ന്ത്യൻ ക­മ­ന്റേ­റ്റർ ഇ­ന്ത്യൻ താ­ര­ങ്ങൾ­ക്ക്‌ പ്രാ­ധാ­ന്യം കൊ­ടു­ത്തു കൊ­ണ്ട്‌ സം­സാ­രി­ക്ക­ണ­മെ­ന്നാ­ണ്‌ ബ­ച്ചൻ പ­റ­ഞ്ഞ­ത്‌. വി­ദേ­ശ താ­ര­ങ്ങ­ളെ കു­റി­ച്ചാ­ണ്‌ ക­മ­ന്റേ­റ്റർ വാ­ചാ­ല­നാ­കു­ന്ന­തെ­ന്ന്‌ ഭോ­ഗ്‌­ലെ­യു­ടെ പേര് പ­രാ­മർ­ശി­ക്കാ­തെ ബ­ച്ചൻ ട്വീ­റ്റ്‌ ചെ­യ്‌­തു.­­­

ബ­ച്ച­ന്റെ ട്വീ­റ്റ്‌ ഇ­ന്ത്യൻ നാ­യ­കൻ മ­ഹേ­ന്ദ്ര­സിം­ഗ്‌ ധോ­ണി ഷെ­യർ ചെ­യ്യു­ക­യും ചെ­യ്‌­തു. എ­ന്നാൽ തന്നെ നീ­ക്കം ചെ­യ്യു­ന്ന­താ­യു­ള്ള വി­വ­രം താൻ അ­റി­ഞ്ഞി­ട്ടി­ല്ലെ­ന്നും ഇ­തു സം­ബ­ന്ധി­ച്ച്‌ ബി­സി­സി­ഐ യാ­തൊ­രു അ­റി­യി­പ്പും നൽ­കി­യി­ട്ടി­ല്ലെ­ന്നും ഭോ­ഗ്‌­ലെ പ്ര­തി­ക­രി­ച്ചു.­

Read More >>