ഗുരുവായൂരപ്പന്‍ കോളേജ് മാഗസിന്‍ 'വിശ്വ വിഖ്യാത തെറി' കത്തിച്ചു

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയ 'വിശ്വ വിഖ്യാത തെറി' എന്ന് നാമകരണം ചെയ്ത ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ മാഗസിന്‍...

ഗുരുവായൂരപ്പന്‍ കോളേജ് മാഗസിന്‍

guruvayoor

കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയ 'വിശ്വ വിഖ്യാത തെറി' എന്ന് നാമകരണം ചെയ്ത ഈ വര്‍ഷത്തെ കോളേജ് യൂണിയന്‍ മാഗസിന്‍ സാംസ്‌കാരിക വിരുദ്ധമാണെന്നാരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ചു.

കോളേജിന്റെ പാരമ്പര്യത്തിന് യോജിക്കാത്തതും, ഇന്ത്യന്‍ ജൂഡിഷ്യറിയെ ആക്ഷേപിക്കുന്നതുമാണ് മാഗസീന്‍ എന്നായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ആരോപണം. വധശിക്ഷയെ ക്കുറിച്ചുള്ള ചര്‍ച്ച വഴി ഇന്ത്യന്‍ ജുഡീഷ്യറിയെ തന്നെ മാഗസിന്‍ ചോദ്യം ചെയ്‌തെന്നും മാഗസീനിലൂടെ തെറി പറഞ്ഞ് കോളേജിന്റെ പാരമ്പര്യത്തെ മലിനമാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.

മലയാളത്തിലെ തെറികളുടെ രാഷ്ട്രീയം പരിശോധിക്കുന്നതാണ് കോളേജ് മാഗസിനിലെ മുഖ്യലേഖനം. തെറികളെ അവതരിപ്പിക്കുമ്പോള്‍ സമൂഹത്തിലെ മുന്നോക്കക്കാര്‍ക്ക് കിട്ടുന്ന സ്വീകാര്യത എന്ത് കൊണ്ട് പിന്നാക്കക്കാര്‍ക്ക് കിട്ടാതെ പോയി എന്ന് മാഗസിന്‍ പരിശോധിക്കുന്നു.

അസഹിഷ്ണുത സ്വന്തം കോളേജിലും കൊടി ഉയര്‍ത്തിയതിന്റെ തെളിവാണ് തീക്കൊളുത്തലെന്നാണ് സംഭവത്തെ കുറിച്ചുള്ള മാഗസിന്‍ കമ്മറ്റിയുടെ വിലയിരുത്തല്‍.

Read More >>