ഐപിഎല്‍; ഇന്ന് ഗുജറാത്ത് പഞ്ചാബിനെ നേരിടും

മൊഹാലി: ഗുജറാത്ത് ലയണ്‍സ് ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറും. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍കിങ്സ് ഇലവന്‍ പഞ്ചാബാണ് ഗുജറാത്തിന്റെ...

ഐപിഎല്‍; ഇന്ന് ഗുജറാത്ത് പഞ്ചാബിനെ നേരിടും

RAINA

മൊഹാലി: ഗുജറാത്ത് ലയണ്‍സ് ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറും. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍കിങ്സ് ഇലവന്‍ പഞ്ചാബാണ് ഗുജറാത്തിന്റെ എതിരാളികള്‍. സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ഐപിഎലിലെ പുതിയ ടീമാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുടെ കീഴിലാണ് പഞ്ചാബ് ഇറങ്ങുന്നത്.

ബാറ്റിങ്ങാണ് പഞ്ചാബിന്‍റെ കരുത്ത്. മുരളി വിജയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയും ഓപ്പണിങ് ഇറങ്ങിയേക്കും. ഓസ്ട്രേലിയന്‍ താരങ്ങളായ ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ് വെല്‍, എന്നിവര്‍ മധ്യനിരയുടെ കരുത്താണ്. ഇവര്‍ക്കിടയില്‍ മനന്‍ വോഹ്റയും ഗുര്‍കീരത് സിങ് മനും സ്ഥാനം പിടിച്ചേക്കും. ഡേവിഡ് മില്ലര്‍ അവസാന ഓവറുകളിലും കത്തിപ്പടര്‍ന്നാല്‍ പഞ്ചാബിനെ പിടിച്ചുക്കെട്ടാന്‍ സാധിക്കില്ല.


പ്രധാന ബൗളര്‍മാരായ മിച്ചല്‍ ജോണ്‍സണും കെയ്ല്‍ അബോട്ടുമാണ് ബൌളിംഗ് കുന്ത മുനകള്‍.

ഗുറജാത്ത് ലയണ്‍സും ബാറ്റ്സ്മാന്‍മാരുടെ കരുത്തിലാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരായ ആരോണ്‍ ഫിഞ്ച്, ബ്രണ്ടന്‍ മക്കല്ലം, ഡ്വെയ്ന്‍ സ്മിത്ത് എന്നിവര്‍ ഗുജറാത്തിന്‍റെ നിരയിലുണ്ട്. ഓള്‍റൗണ്ടറായി ജെയിംസ് ഫോക്നറും ടീമില്‍ ഇടം നേടിയേക്കും. സുരേഷ് റെയ്ന, അണ്ടര്‍ 19 ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക് എന്നിവരും ഗുജറാത്തിന്‍റെ നിരയിലുണ്ടാവും.

ലോകകപ്പില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഡ്വെയ്ന്‍ ബ്രാവോയെ കളിപ്പിക്കണമെങ്കില്‍ വിദേശ ബാറ്റ്സ്മാരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. ഇവര്‍ക്കൊപ്പം ഐപിഎല്‍ ഹീറോ പ്രവീണ്‍ കുമാറും ടീമില്‍ ഇടം കണ്ടെത്തിയേക്കും. സ്പിന്നറായി ജഡേജയ്ക്കൊപ്പം വെറ്ററന്‍ താരം പ്രവീണ്‍ താംബെയ്ക്കായിരിക്കും അവസരം.

Read More >>