ഐപിഎല്‍: ഗുജറാത്ത് ലയണ്‍സിന് അഞ്ചുവിക്കറ്റ് ജയം

മൊഹാലി: സുരേഷ് റെയ്നയുടെ നായകത്വത്തില്‍ കന്നി മത്സരത്തിനിറങ്ങിയ  ഗുജറാത്ത് ലയണ്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റിന്‍െറ അനായാസ ജയം. 14...

ഐപിഎല്‍: ഗുജറാത്ത് ലയണ്‍സിന് അഞ്ചുവിക്കറ്റ് ജയം

gujarath-lions

മൊഹാലി: സുരേഷ് റെയ്നയുടെ നായകത്വത്തില്‍ കന്നി മത്സരത്തിനിറങ്ങിയ  ഗുജറാത്ത് ലയണ്‍സിന് കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റിന്‍െറ അനായാസ ജയം. 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത്  മറികടന്നത്. ആരോണ്‍ ഫിഞ്ചിന്‍െറ അര്‍ധ സെഞ്ച്വറിയും പുറത്താകാതെ ഉറച്ചുനിന്ന ദിനേശ് കാര്‍ത്തിക്കിന്‍െറ പ്രകടനവുമാണ് ഗുജറാത്തുകാരെ ആദ്യ മത്സരത്തില്‍ വിജയികളാക്കിയത്.


നേരത്തേ, ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്ന പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വമ്പന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന പഞ്ചാബിനെ 162ല്‍ പിടിച്ചുനിര്‍ത്തിയത് നാല് വിക്കറ്റ് വീഴ്ത്തിയ ഡൈ്വന്‍ ബ്രാവോയാണ് .

ഓപണ്‍ ചെയ്യാനിറങ്ങിയ മുരളി വിജയും മനന്‍ വോറയും ഉശിരന്‍ തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ഒമ്പത് റണ്‍സിനു മുകളില്‍ ശരാശരിയില്‍ ഇരുവരും ചേര്‍ന്ന് ഒമ്പതാമത്തെ ഓവറില്‍ 78 റണ്‍സ് അടിച്ചുചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. വോറയാണ് (23 പന്തില്‍ 38) ആദ്യം വീണത്.  34 പന്തില്‍  42 റണ്‍സുമായി മുരളിയും മടങ്ങി. ഇരുവരും തീര്‍ത്ത അടിത്തറയില്‍ അതേ ആവേശത്തില്‍ കത്തിക്കയറാന്‍ പിന്നാലെ വന്നവര്‍ക്കാകാതെ പോയതാണ് 200 കടക്കുമെന്ന് കരുതിയ സ്കോര്‍ 161ല്‍ ഒതുങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനായ ബ്രാവോ നാല് ഓവറില്‍ 22 റണ്‍സിനാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ജദേജ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.