'ഞങ്ങള്‍ പറയും,നിങ്ങളത് പഠിക്കും': പി.എച്.ഡി വിഷയങ്ങളില്‍ കൈകടത്തി ഗുജറാത്ത്‌ സര്‍ക്കാര്‍

തങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള 'ദേശീയ അവബോധം' ഒരു തലമുറയിൽ വളർത്തിയെടുക്കാന്‍ , ഒരു സർക്കാറിന് എന്തെല്ലാം ചെയ്യാമെന്നു ഗുജറാത്ത് ഭരണകൂടത്തിനോടു...

phd

തങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള 'ദേശീയ അവബോധം' ഒരു തലമുറയിൽ വളർത്തിയെടുക്കാന്‍ , ഒരു സർക്കാറിന് എന്തെല്ലാം ചെയ്യാമെന്നു ഗുജറാത്ത് ഭരണകൂടത്തിനോടു ചോദിച്ചാൽ, ഏറ്റവും പുതിയ ഉത്തരം വിദ്യാഭ്യാസ മേഖലയിലെ നിർബന്ധിത ഇടപെടലെന്നാവും മറുപടി. ഗുജറാത്ത്‌ സർക്കാറിന്റെ ഈ മേധാവിത്വ മനോഭാവം ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്നത് ഗുജറാത്ത് സർവ്വകലാശാലയിൽ പി.എച്ച്.ഡി (PhD) വിദ്യാർത്ഥികളിലാണ്.

വിദ്യാർത്ഥികൾ നിർബന്ധിത റിസേർച്ച് നടത്തേണ്ടതായ 82 വിഷയങ്ങൾ ഗുജറാത്ത് സംസ്ഥാന സർക്കാർ തന്നെ ചിട്ടപ്പെടുത്തി സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നു

. കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ വിവിധങ്ങളായ ക്ഷേമപദ്ധതികൾ, പുതിയ വികസന കാഴ്ചപാടുകൾ എന്നിവ പോലെയുള്ള വിഷങ്ങളാണ് നിർബന്ധമാക്കിയിട്ടുള്ളത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാൻ, ഗുജറാത്ത് സർക്കാറിന്റെ മാതൃകാപദ്ധതികളായ 'കന്യ കേളവാണി' 'ഗുണോത്സവ്' 'എം.എ യോജന' എന്നിവയും റിസർച്ച് വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇനി വിദ്യാര്‍ത്ഥികള്‍ ഇത്രയേ ചെയ്യേണ്ടതുള്ളൂ..നിര്‍ബന്ധമായി, ഈ ലിസ്റ്റിൽ നിന്നും ഏതെങ്കിലും 5 വിഷയങ്ങളിൽ അവർ പഠനം നടത്തി തീസീസ് പേപ്പർ സമർപ്പിക്കണം.

ചില നിർദ്ദിഷ്ഠിത റിസർച്ച് വിഷയങ്ങൾ ...phd-symbols

*സർദാർ വല്ലഭായി പട്ടേൽ ഭവന പദ്ധതിയും ഇന്ദിരാഗാന്ധി ഭവന പദ്ധതിയും തമ്മിലുള്ള താരതമ്യ പഠനം

*ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, ഇന്നും..ഇനിയും...

*ഗുജറാത്ത് : സദ് ഭരണത്തിന്റെയും വികസനത്തിന്റെയും ദേശീയ മാതൃക,

: നിലവിലെ ഘടനയും വികസന സാധ്യതകളും

: ഇതര സംസ്ഥാനങ്ങളുമായി വികസന താരതമ്യ പഠനവും നടപ്പിലാക്കാവുന്ന സംയുക്ത പദ്ധതികളും,

: സൗനി യോജന പ്രകാരം സൗരാഷ്ട്രയുടെ 7 ജലസംഭരണകളിൽ ജലദൗർലഭ്യം ഇല്ലാതാക്കിയതിന്റെ ഗുജറാത്ത് മോഡൽ

ക്യാന്‍സര്‍ പടരുന്നത്‌ നിശബ്ദമായിട്ടാണ്..

സംസ്ഥാന സർക്കാറിന്റെ ഈ ഇടപെടലിനെതിരെ പല വിദ്യാഭ്യാസ ചിന്തകരും രംഗത്തു വന്നു. പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതില്‍ കവിഞ്ഞു, വിദ്യാർത്ഥികളുടെ പഠന സ്വാതന്ത്ര്യത്തിൽ സർക്കാർ കൈകടത്തുന്നത് അഭികാമ്യമല്ല എന്നിവർ വാദിക്കുന്നു. എന്തു പഠിക്കണം എന്നു തീരുമാനിക്കുവാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെയാണ് സർക്കാർ ഹനിക്കുന്നത്. ഗുജറാത്ത് സർക്കാറിന്റെ പരസ്യ ത്തിനായി വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുവാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

പഠന വിഷയങ്ങളിൽ സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ചില്ലായെങ്കിൽ, ഡോക്ട്രേറ്റ് ഡിഗ്രി ഇവർക്കു കിട്ടാക്കനിയാകും. അതു കൊണ്ട് തന്നെ വിദ്യാർത്ഥികളുടെ അന്വേഷണമനോഭാവത്തെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കുവാനുള്ള ഗൂഢശ്രമമാണിത്. അധികാരത്തിന്റെ ഗർവ്വിൽ, വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും നിശബ്ദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഇവർ ആരോപിക്കുന്നു.

"സർക്കാരിന്റെ പദ്ധതികളെ കുറിച്ചുള്ള ജനകീയ പ്രതികരണങ്ങൾ ആരായാനും, അവ കൂടുതൽ പരസ്യപ്പെടുത്താനും വേണ്ടി Ph D വിദ്യാർത്ഥികളെയല്ല തൊഴിലാളികളായി ഉപയോഗിക്കേണ്ടത്. അതിനായി സർക്കാരിന് ഒരു ഏജൻസിയെ നിയമിക്കുന്നതായിരിക്കും നല്ലത്...
"Ph D വിദ്യാർത്ഥിയായ രാജേഷ് To I യോടു പ്രതികരിച്ചു.

എന്നാൽ, സർക്കാരിന്റെ ഈ നടപടിയെ അനുകൂലിക്കുന്ന നിലപാടാണ് ഗുജറാത്ത് സർവ്വകലാശാല വൈസ് ചാൻസലർ എം.എൻ.പട്ടേൽ പ്രകടിപ്പിച്ചത്. അപ്രധാന വിഷയങ്ങളിൽ പഠനം നടത്തുന്നതിലും നല്ലത് സമകാലീന വിഷയങ്ങൾ റിസർച്ച് ചെയ്യുന്നതാണ് എന്നായിരുന്നു വി.സി.യുടെ പ്രതികരണം.

ഇന്ത്യൻ സർവ്വകലാശാലകളിൽ ഭരണവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്നതിനെ കേന്ദ്ര സർക്കാർ കരുതലോടെയാണ് കാണുന്നത്. ഹൈദരബാദ് സർവ്വകലാശാല, ജെ.എൻ.യു, കാശ്മീർ യൂണിവേഴ്സിറ്റി എന്നിവടങ്ങളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. സർവ്വകലാശാല നടത്തിപ്പിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയുടെ അമിത ഇടപ്പെടലുകൾ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.

Read More >>