ഗൗരിയമ്മ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനം ഗൗരിയമ്മ പിന്‍വലിച്ചു. എകെജി സെന്‍ററില്‍ വിളിച്ച് വരുത്തി മല്‍സരിക്കാന്‍...

ഗൗരിയമ്മ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

gowri-amma-jss-1

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനം ഗൗരിയമ്മ പിന്‍വലിച്ചു. എകെജി സെന്‍ററില്‍ വിളിച്ച് വരുത്തി മല്‍സരിക്കാന്‍ സീറ്റ് കൊടുക്കാത്തതില്‍ ഗൗരിയമ്മ കടുത്ത പ്രതിഷേധത്തിലായിരുന്നുവെങ്കിലും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എംഎ ബേബി, കേന്ദ്രകമ്മിറ്റിയംഗവും ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ടിഎം തോമസ് ഐസക്ക് എന്നിവരുമായിയൊക്കെ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഗൌരി അമ്മ നിലപാട് മയപ്പെടുത്തുകയായിരുന്നു.


തനിച്ച് മല്‍സരിക്കുകയെന്ന കടുത്ത തീരുമാനം എടുക്കരുതെന്നും ഇടതുമുന്നണിയിലെ കക്ഷികള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും ഗൗരിയമ്മയ്ക്കും ജെഎസ്എസ്സിനും നല്‍കാമെന്നും സിപിഐഎം നേതൃത്വം ഗൗരിയമ്മയ്ക്ക് ഉറപ്പ് നല്‍കി.

ഇതിന്റെ ഭാഗമായി  ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ ഗൌരി അമ്മ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വീടിനുമുന്നിലെ മതിലില്‍  തോമസ് ഐസക്കിനൊപ്പം ഗൗരിയമ്മയുടെ പടവും ചേര്‍ത്തുള്ള ഫ്‌ളക്സുകള്‍ പതിച്ചു.വിഎസ്സും പിണറായിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ഗൗരിയമ്മയുടെ മതിലില്‍ പതിച്ച ഫ്‌ളക്സുകളുണ്ട്.

നേരത്തെ സീറ്റ് കൊടുക്കാതത്തില്‍ പ്രതിഷേധിച്ചു  ജെഎസ്എസ് യോഗം വിളിച്ച് ചേര്‍ത്ത് ആറു മണ്ഡലത്തില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്‍റെ എതിര്‍പ്പ് മറികടന്നായിരുന്നു ഗൗരിയമ്മയുടെ തീരുമാനം.