പണ്ഡിറ്റ്‌ രവിശങ്കറിന്റെ 96 ജന്മദിനത്തില്‍ ഗൂഗിളിന്‍റെ ആദരവ്

വിഖ്യാത ഇന്ത്യൻ സംഗീതജ്ഞൻ പണ്ഡിറ്റ് രവിശങ്കറിന്റെ ജന്മദിനം ആഘോഷിച്ചു ഗൂഗിൽ ഇന്ന് പുതിയ ഡൂഡൽ അവതരിപ്പിച്ചു.1920 ജനിച്ച ഈ സംഗീതജ്ഞൻ വിസ്മയം തീർത്തത്...

പണ്ഡിറ്റ്‌ രവിശങ്കറിന്റെ 96 ജന്മദിനത്തില്‍ ഗൂഗിളിന്‍റെ ആദരവ്

ravishankar

വിഖ്യാത ഇന്ത്യൻ സംഗീതജ്ഞൻ പണ്ഡിറ്റ് രവിശങ്കറിന്റെ ജന്മദിനം ആഘോഷിച്ചു ഗൂഗിൽ ഇന്ന് പുതിയ ഡൂഡൽ അവതരിപ്പിച്ചു.
1920 ജനിച്ച ഈ സംഗീതജ്ഞൻ വിസ്മയം തീർത്തത് സിതാറിലായിരുന്നു. 2012-ൽ മരണപ്പെടില്ലായിരുന്നുവെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ 96 മത് ജന്മദിനം ലോകം ആർഭാടപൂർവ്വം ആഘോഷിക്കുമായിരുന്നു.

സിതാറിന്റെ ചിത്രമുള്ള ഡൂഡൽ ഒരുക്കിയത് കെവിൻ ലാഫ്ലിൻ എന്ന കലാകാരനാണ്.Screen-Shot-2016-04-06-at-195409

"ഇന്ന് നമ്മൾ പണ്ഡിറ്റ് രവിശങ്കറിന്റെ 96 മത് ജന്മദിനം ആഘോഷിക്കുന്നു. ഭാരതീയ വാദ്യോപകരണങ്ങളുടെ ശബ്ദം പാശ്ചാത്യ സംഗീതത്തിൽ ലയിപ്പിച്ചു സിതാറിൽ അദ്ദേഹം മായാ ജാലകം ഒരുക്കി." ഡൂഡലിന്റെ പിന്നിലെ കഥയായി ഗൂഗിൽ വിവരിക്കുന്നു.


വയലിനിസ്റ്റ് യഹൂദി മെൻഹിനുമായി ചേർന്ന് ലണ്ടൻ സിംഫണി ഓർക്കെസ്ട്രയ്ക്ക് വേണ്ടി രവിശങ്കർ സംഗീത വിരുന്നുകൾ നടത്തിയിരുന്നു. ജോർജ്ജ് ഹാരിസത്തെയും, ബീറ്റിൽസിനെയും സിതാർ വായിക്കുവാൻ പഠിപ്പിക്കുകയും 60 കളിലെയും 70കളിലേയും സംഗീതത്തിൽ സ്വാധീനം ചെലുത്തുവാനും രവിശങ്കറിന് കഴിഞ്ഞിരുന്നു.

ജാസ് മ്യൂസിക്കും, റോക്ക് സംഗീതവും ഇഷ്ടപ്പെടുന്ന പാശ്ചാത്യരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ സംഗീതത്തെ പരിചയപ്പെടുത്തുവാൻ കഴിഞ്ഞത് കൊണ്ടാണ് ലോകസംഗീതത്തിന്റെ ഗോഡ്ഫാദറായി (The Godfather of world music) പണ്ഡിറ്റ് രവിശങ്കറിനെ ജോർജ്ജ് ഹാരിസൺ വിശേഷിപ്പിച്ചതും.

Read More >>