ടോവീനോ നായകനാകുന്ന 'ഗപ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടോവീനോ തോമസിനെ നായകനാക്കി ജോണ് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'ഗപ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്‍റ്...

ടോവീനോ നായകനാകുന്ന

gappi

ടോവീനോ തോമസിനെ നായകനാക്കി ജോണ് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'ഗപ്പി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ  പോസ്റ്റര്‍ നായകനായ ടോവീനോ തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

2012-ല്‍ പുറത്തിറങ്ങിയ 'പ്രഭുവിന്റെ മക്കള്‍ ' എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച ടോവീനോ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലെ അപ്പു എന്ന കതാപാത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചത്. 'കുഞ്ഞിരാമായണം' എന്ന സിനിമക്ക് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന 'ഗോദ'യാണ് ടോവീനോയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം.