തമിഴ്‌നാട് തിരഞ്ഞെടുപ്പ്: ജികെ വാസന്‍ ജനക്ഷേമ മുന്നണിക്കൊപ്പം

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജികെ വാസന്‍ നയിക്കുന്ന തമിഴ് മാനില കോണ്‍ഗ്രസ് ഇടതുപക്ഷം നയിക്കുന്ന ജനക്ഷേമ മുന്നണിക്കൊപ്പം....

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: ജികെ വാസന്‍ ജനക്ഷേമ മുന്നണിക്കൊപ്പം

gk-vasan

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജികെ വാസന്‍ നയിക്കുന്ന തമിഴ് മാനില കോണ്‍ഗ്രസ് ഇടതുപക്ഷം നയിക്കുന്ന ജനക്ഷേമ മുന്നണിക്കൊപ്പം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനക്ഷേമ മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് ജികെ വാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ എഐഎഡിഎംകെയുമായി തമിഴ് മാനില കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്തയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വൈക്കോയുടെ നേതൃത്വത്തില്‍ ജനക്ഷേമ മുന്നണി ചര്‍ച്ച നടത്തിയത്.

നേത്രരോഗ ചികിത്സാശൃംഖലയായ വാസന്‍ ഐകെയറിന്റെ മേധാവിയാണ് ജികെ വാസന്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജികെ മൂപ്പനാരിന്റെ മകനായ ജികെ വാസന്‍ മൂപ്പനാരിന്റെ മരണത്തോടെ മാനില കോണ്‍ഗ്രസിന്റെ അമരക്കാരനാവുകയായിരുന്നു.