വ്യാജ സ്റ്റിറോയിഡുകളുടെ ഉപയോഗം; പാക്കിസ്ഥാനില്‍ നാലു പ്രമുഖ ബോഡിബില്‍ഡിംഗ് താരങ്ങള്‍ മരിച്ചു

മസിലുകള്‍ വളരാനുള്ള വ്യാജ സ്റ്റിറോയിഡുകളുടെ ഉപയോഗം മൂലം പാക്കിസ്ഥാനില്‍ രണ്ടാഴ്ചയ്ക്കിടെ നാലു പ്രമുഖ ബോഡിബില്‍ഡിംഗ് താരങ്ങള്‍ മരിച്ചു. സൗത്ത് എഷ്യന്‍...

വ്യാജ സ്റ്റിറോയിഡുകളുടെ ഉപയോഗം; പാക്കിസ്ഥാനില്‍ നാലു പ്രമുഖ ബോഡിബില്‍ഡിംഗ് താരങ്ങള്‍ മരിച്ചു

GOLD-MEDILIST-DIED-STILL-17-04--640x480

മസിലുകള്‍ വളരാനുള്ള വ്യാജ സ്റ്റിറോയിഡുകളുടെ ഉപയോഗം മൂലം പാക്കിസ്ഥാനില്‍ രണ്ടാഴ്ചയ്ക്കിടെ നാലു പ്രമുഖ ബോഡിബില്‍ഡിംഗ് താരങ്ങള്‍ മരിച്ചു. സൗത്ത് എഷ്യന്‍ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഹുമയൂണ്‍ ഖുറം, റിസ്‌വാന്‍, ഹമീദ് അലി, മഖ്‌ലൂബ് ഹൈദര്‍ എന്നിവരാണ് മരിച്ചത്.

ഇവരില്‍ ഹമീദ് അലി സൗത്ത് എഷ്യന്‍ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുകൂടിയാണ്. മസിലുകള്‍ കൂടി മാംസ പേശികള്‍ ദൃഡമാക്കാനുള്ള മരുന്നാണ് സ്റ്റിറോയിഡുകള്‍. വേഗം ഫലം ലഭിക്കാന്‍ വ്യാജ സ്റ്റിയോറിഡുകള്‍ ഉപയോഗിക്കുന്നതാണ് താരങ്ങളെ മരണത്തിലേക്കു തള്ളിവിടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ജിംനേഷ്യങ്ങളുടേയും രജിസ്‌ട്രേഷന്‍ റദ്ദാക്കിയെന്ന് പാക് ബോഡിബില്‍ഡിംഡ് ഫെഡറേഷന്‍ പ്രസിഡന്റ് ഷേയ്ക്ക് ഫാറൂഖ് അറിയിച്ചു.