സൗദിയിലും യമനിലും വെള്ളപ്പൊക്കം ; 34 മരണം

സൗദി അറേബ്യയിലും യെമനിലും ഇപ്പോഴും തുടരുന്ന പെരുമഴയിലും വെല്ലപ്പൊക്കത്തിലുമായി 34 പേർ മരിച്ചു. സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 18 പേർ മരിച്ചതായി സിവിൽ...

സൗദിയിലും യമനിലും വെള്ളപ്പൊക്കം ; 34 മരണം

saudhi-flood


സൗദി അറേബ്യയിലും യെമനിലും ഇപ്പോഴും തുടരുന്ന പെരുമഴയിലും വെല്ലപ്പൊക്കത്തിലുമായി 34 പേർ മരിച്ചു. സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 18 പേർ മരിച്ചതായി സിവിൽ ഡിഫൻസ്  ഏജൻസി അറിയിച്ചു.


റിയാദ്,മക്ക,മദീന,അൽ ബഹ , അസിർ,നജ്രാൻ, ജസാൻ തുടങ്ങി രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്ക ബാധിതമാണെന്നും ഏജൻസി അറിയിച്ചു. 915 പേരെ ഇത് വരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കോരിച്ചൊരിയുന്ന മഴയും കാറ്റും സൗദി അറേബ്യയെ ഏറെക്കുറെ നിശ്ചലമാക്കി. റിയാദിൽ സ്കൂളുകൾ അടച്ചു.


യമനിൽ, മഴയിലും വെള്ളപ്പൊക്കത്തിലും 18 പേർ മരിച്ചു. പല ചെറു ഡാമുകളും തകർന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പേർ  മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്കം വലിയ നാസ നഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ റോഡുകളും , വാഹനങ്ങളും , കന്നു കാലികളും എല്ലാം ഒഴുകി പോയി. യമൻ നഗരങ്ങളായ ഹജ്ജയിലും ഒമ്രനിലും ആണ് വെള്ളപ്പൊക്കം കൂടുതൽ ദുരന്തം വിതച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടയിൽ യമൻ തലസ്ഥാനമായ സന യെയും മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്.