തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഈ കൊച്ചുകേരളത്തെ കാത്തിരിക്കുന്നത് എഴുപതിനായിരം ടണ്ണോളം ഫ്‌ളക്‌സ് മാലിന്യം

മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയും ശക്തിയുക്തം വാദിക്കുകയും ചെയ്ത നേതാക്കന്‍മാരും തെരഞ്ഞെടുപ്പിനുയര്‍ന്ന ഫ്‌ളക്‌സുകളില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു എന്നുള്ളതാണ് രസകരം.

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഈ കൊച്ചുകേരളത്തെ കാത്തിരിക്കുന്നത് എഴുപതിനായിരം ടണ്ണോളം ഫ്‌ളക്‌സ് മാലിന്യം

5dce1eed_img_4184

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഈ കൊച്ചുകേരളത്തെ കാത്തിരിക്കുന്നത് എഴുപതിനായിരം ടണ്ണോളം ഫ്‌ളക്‌സ് മാലിന്യം. ഒരു ജില്ലയില്‍ 5000 മുതല്‍ 6000 ടണ്‍ ഫ്‌ളക്സ് മാലിന്യം കുമിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രൂക്ഷമായ പാരിസ്ഥിതിക പ്ര്ശ്‌നങ്ങള്‍ക്കാണ് ഇത് വഴിവെക്കുന്നതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയും ശക്തിയുക്തം വാദിക്കുകയും ചെയ്ത നേതാക്കന്‍മാരും തെരഞ്ഞെടുപ്പിനുയര്‍ന്ന ഫ്‌ളക്‌സുകളില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു എന്നുള്ളതാണ് രസകരം. പരിസ്ഥിതി മലിനീകരണത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് ഫ്‌ളക്‌സുകള്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഉയര്‍ന്നിരിക്കുന്നത്. ഫ്‌ളക്‌സിനെതിരെ മന്ത്രിസഭ പാസാക്കിയ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന രീതിയിലാണ് സ്ഥാനാര്‍ത്ഥികളായ മന്ത്രിമാരുടെ നീക്കംപോലും.


തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഏറ്റവും കൂടുതല്‍ ഫ്‌ളക്സ് മാലിന്യം ഉടലെടുക്കുന്നത് പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാക്കുളം, കോഴിക്കോട് ജില്ലകളിലാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം ഒഴുവാക്കിയത് ആറായിരത്തോളം ടണ്‍ ഫ്‌ളക്സ് മാലിന്യങ്ങളാണെന്ന കാര്യം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

പ്ലാസ്റ്റിക് നിരോധനത്തെ കാറ്റില്‍ പറത്തിക്കൊണ്ടാണ് പ്രചരണ പരിപാടികള്‍ക്ക് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഫല്‍ക്സുകളടക്കമുള്ള തന്ത്രങ്ങള്‍ മെനയുന്നത്. ഹരിത രാഷ്ട്രീയവും പ്ലാസ്റ്റിക് മുക്ത കേരളവുമെന്ന ആശയങ്ങളൊക്കെ ഉയര്‍ത്തിയവര്‍പ്പോലും അതെല്ലാം മറന്ന മട്ടാണ്. ഫ്‌ളക്‌സിനെതിരെ നിയമം പാസാക്കിയ സര്‍ക്കാര്‍ തന്നെയാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്ന പരസ്യവാചകങ്ങള്‍ സംസ്ഥാനത്തുടനീളം വന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളിലാക്കി വെച്ചത്.

ഇന്ന് ലോക ഭൗമ ദിനം ആചരിക്കുന്ന വേളയില്‍ ഈ കൊച്ചു കേരളത്തിന് മുന്നില്‍ ഒരു വന്‍ ചോദ്യചിഹ്നമായിത്തന്നെ ഈ ഫ്‌ളക്‌സ് മാലിന്യങ്ങള്‍ നിറയുകയാണ്. കാലാവസ്ഥ താളം തെറ്റിയ ഇന്നുകളില്‍ നിന്നും പ്രാണവായുപോലും വിലകൊടുത്തു വാങ്ങേണ്ട ഒരവസ്ഥയിലേക്കാണ് നാം ഇന്ന് സഞ്ചരിക്കുന്നത്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിയില്‍ നിറയുന്നതോടെ അതിലേക്കുള്ള ദൂരം കുറഞ്ഞുവരികയുമാണ്.

Read More >>