ചൂട് ഇനിയും കൂട്ടിയാൽ കടൽ മീനും ഇനി കിട്ടാതാകും

കോഴിക്കോട്:  ചൂട് ഇനിയും കൂട്ടിയാൽ  കടൽ മീനും ഇനി കിട്ടാതാകും .കരയിലെന്ന പോലെ കടലിലും താപനില ഗണ്യമായി കൂടിയതോടെ മത്സ്യ ലഭ്യതയും ഗണ്യമായി കുറഞ്ഞു.ദിവസങ...

ചൂട് ഇനിയും കൂട്ടിയാൽ  കടൽ മീനും ഇനി കിട്ടാതാകും

fish

കോഴിക്കോട്:  ചൂട് ഇനിയും കൂട്ടിയാൽ  കടൽ മീനും ഇനി കിട്ടാതാകും .കരയിലെന്ന പോലെ കടലിലും താപനില ഗണ്യമായി കൂടിയതോടെ മത്സ്യ ലഭ്യതയും ഗണ്യമായി കുറഞ്ഞു.

ദിവസങ്ങളായി മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകളിൽ കുറഞ്ഞ തോതിലാണ് ലഭിക്കുന്നത്.സുലഭമായി ലഭിച്ചിരുന്ന മത്തി പോലുള്ള ചെറു മത്സ്യങ്ങൾ ലഭ്യത വളരെയധികം കുറഞ്ഞു.പുറം കടലിലെ മത്സ്യങ്ങൾ കടലിനടിയിലേക്ക്  ഉൾവലിഞ്ഞതാണ് മീൻ ലഭ്യത കുറയാൻ  മീൻപിടുത്തക്കാർ പറയുന്നത്.

മീൻ ലഭ്യത കുറഞ്ഞതോടെ മീനും വില കുതിച്ചുയരാൻ തുടങ്ങി . കുറച്ചു നാൾ മുമ്പ് വരെ കിലോവിന് 80 രൂപക്ക് ലഭിച്ചിരുന്ന മത്തിക്ക് 140 രൂപയായി .നത്തോലി 80 ൽ നിന്ന് 120 ആയി.

അയ്ക്കൂറ 500 ൽ നിന്ന് കിലോവിന് 800 ആയി . ആവോലി 400 ൽ നിന്ന് 600 ലേക്കെത്തി . ചെമ്മീൻ 300 മുതൽ 450 വരെയുണ്ട്. രൂപയായിരുന്ന ചൂരക്ക് 250 ആയി .മാന്തൾ, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങൾക്കും വില ഇരട്ടിയായി . ( പ്രാദേശികമായി  ചിലയിടങ്ങളിൽ വില വ്യത്യാസം ഉണ്ടാകാം)

Read More >>