" മഴയേ മഴയേ...'' ; ജെയിംസ്‌ ആന്‍ഡ്‌ ആലീസ് ആദ്യ ഗാനം പുറത്തിറങ്ങി

സുജിത് വാസുദേവന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജും വേദികയും നായികാനായകന്മാരാകുന്ന 'ജെയിംസ് ആന്‍ഡ്‌ ആലീസ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. '...

" മഴയേ മഴയേ...

james

സുജിത് വാസുദേവന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജും വേദികയും നായികാനായകന്മാരാകുന്ന 'ജെയിംസ് ആന്‍ഡ്‌ ആലീസ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. " മഴയേ.." എന്ന് തുടങ്ങുന്ന ഗാനത്തിനു ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഹരിനാരായണന്‍ വരികള്‍ രചിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും അഭയ ഹിരന്മയിയും ചേര്‍ന്നാണ്. ഗാനം ഇതിനോടകം ജനശ്രദ്ധയാകര്ഷിച്ചുകഴിഞ്ഞു. ഗാനത്തിന്റെ ചിത്രീകരണ രീതിയും പ്രശംസാര്‍ഹനീയമാണ്.

എസ്.ജനാര്‍ദ്ദനന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന 'ജെയിംസ്‌ ആന്‍ഡ്‌ ആലിസ്' ധാര്‍മ്മിക് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.ചിത്രം ഏപ്രില്‍ 29-ന് റിലീസാകും.