പരവൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം; 110 മരണം

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ 110 മരണം. ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടന്നു...

പരവൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടം; 110 മരണം

kerala-temple-

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ 110 മരണം. ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടന്നു കൊണ്ടിരിക്കെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ച കമ്പപ്പുരക്ക് തീ പിടിക്കുകയായിരുന്നു. ശരീരഭാഗങ്ങള്‍ ചിന്നിചിതറിയ അവസ്ഥിലാണ് മൃതദേഹങ്ങള്‍ പലതും. മുഖം ഉള്‍പ്പടെ പുര്‍ണമായും പൊള്ളിയ അവസ്ഥയില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത സ്ഥതിയിലാണ്.  കൊല്ലം ചടയമംഗലം ചിറയിന്‍കീഴ് സ്വദേശികളാണ് മരിച്ചവരില്‍ ഏറേയും.


അപകടത്തില്‍  ഗുരുതരമായി പരിക്കേറ്റ 300 ലേറെ പേരെ  ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എന്‍ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. മരണ സംഖ്യ ഉയരുമെന്നാണ് സൂചന.

സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍  ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള നൂറിലേറെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. രാത്രി പതിനൊന്നരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചെ വെടിക്കെട്ട് അവസാനിക്കുന്നതിനു അര മണിക്കൂര്‍ മുന്‍പാണ് അപകടം ഉണ്ടായത്.

പുലര്‍ച്ചെ 2 മണിയോടെ തൊട്ടു അടുത്തുള്ള കാപ്പില്‍ ദേവി ക്ഷേത്രത്തിലെ കമ്പകെട്ട്‌ കാണാന്‍ ഒരു വലിയ വിഭാഗം ഭക്ത ജനങ്ങള്‍ പോയത് കൊണ്ട് മാത്രമാണ് മരണസംഖ്യ കുറഞ്ഞത്.

temple trajedy

വെടിക്കെട്ടിനിടയില്‍ മുകളിലേക്ക് ഉയര്‍ന്ന അമിട്ട് താഴേക്ക് വന്ന് കമ്പപ്പുരയില്‍ പതിച്ച് പൊട്ടിയതാണ് അപകടത്തിനു വഴി വെച്ചതെന്നാണ് പ്രാഥമിക വിവരം. കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന ഉഗ്ര സ്‌ഫോടക ശേഷിയുള്ള അമിട്ടുകള്‍ അടക്കമുള്ള പടക്കങ്ങള്‍ പൊട്ടിതെറിച്ചാണ് അപകടം ഉണ്ടായത് വൈദ്യുതി നിലക്കുകയും ദേവസ്വം കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തതോടെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയാന്‍ കഴിഞ്ഞില്ല. ഫയര്‍ സര്‍വീസ് എത്തി വെള്ളം ചീറ്റി തീ കെടുത്തിയ ശേഷമാണു രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്.

വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് ജില്ല കളക്ടര്‍ വ്യക്തമാക്കി. സമീപവാസികള്‍ വെടിക്കെട്ട് നടത്തരുതെന്ന് എന്നാവശ്യപ്പെട്ട് അധികൃതരേ സമീപിച്ചിരുന്നതായും സൂചനയുണ്ട്. മത്സര കമ്പം നടത്തണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല പരിസരവാസികളുടെ  പരാതിയെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. എന്നാല്‍  ഉന്നത  രാഷ്ട്രീയ  ഇടപെടലിന്റെ ഭാഗമായ്  വെടിക്കെട്ട് അനുമതി  ഇല്ലാതെ തന്നെ  ക്ഷേത്ര അധികൃതര്‍ നടത്തുകയായിരുന്നു. അപകട സ്ഥിതി വിലയിരുത്താന്‍ ഡിജിപിയും കള്ക്ടറും ഉള്‍പ്പെട്ട സംഘം ഉന്നതതലയോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പുതുപള്ളിയിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അല്‍പ്പപസമയത്തിനകം കൊല്ലത്ത് എത്തും. മുഖ്യമന്ത്രിയുടെ ഇന്നത്തെ തൃശൂര്‍ ജില്ല തിരഞ്ഞെടുപ്പ് പരിപാടികള്‍ എല്ലാം റദ്ദാക്കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടുക്കം രേഖപ്പെടുത്തുകയും സ്തിഥിഗതികള്‍ വിലയിരുത്തിയ ശേഷം കേരളം സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തു. അടിയന്തരമായി കെ.പി ദത്തുവിനോട് കേരളത്തിലേക്ക് പോകുവാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

കൊല്ലത്ത് കണ്‍ഗ്രോള്‍ റും പ്രവര്‍ത്തനംആരംഭിച്ചിട്ടുണ്ട്.  0474-2512344, 9497930863 , 9497960778

Read More >>