പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 43 സ്ത്രീകളടക്കം 349 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. കൊല്‍ക്കത്ത സൗത്ത്, സൗത്ത്...

പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

west-bengal

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 43 സ്ത്രീകളടക്കം 349 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. കൊല്‍ക്കത്ത സൗത്ത്, സൗത്ത് 24 പരഗനാസ്, ഹൂഗ്ലി  ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

14500 പോളിംഗ് ബൂത്തുകളിലായി 1.2 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദീപ ദാസ്മുന്‍ഷിയാണ് മമതയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി ഇതേ മണ്ഡലത്തില്‍ മത്സരിക്കുന്നത് സുബാഷ് ചന്ദ്ര ബോസിന്റെ കുടുംബാംഗമായ ചന്ദ്രകുമാര്‍ ബോസാണ്.


പോളിംഗ് ബൂത്തുകളില്‍ തൃണമൂല്‍-സിപിഐ(എം) സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. 53 മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിന്റെ 650 കമ്പനികളെയാണ് മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

മനീഷ് ഗുപ്ത, പാര്‍ത്ഥ ചാറ്റര്‍ജി, ജാവേദ് അഹമ്മദ് ഖാന്‍, എന്നീ പ്രമുഖരും മത്സരരംഗത്തുണ്ട്. നാരദാ ന്യൂസിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയ സുബ്രതാ ചാറ്റര്‍ജി, ഫിര്‍ഹദ് ഹക്കീം, സോവന്‍ ചാറ്റര്‍ജി എന്നിവരും ജനവിധി തേടുന്നുണ്ട്.