തമ്പ്രാന് തുപ്പാന്‍ ഉമ്മറത്തെ കോളാമ്പിയും, വലിച്ചെറിയാന്‍ കോലായിലെ ചെരുപ്പും..

ആ ചെരുപ്പുമായി രാജഭൃത്യൻമാർ സുന്ദരികളുടെ വീട് തേടി ചെന്നു. ആരുടെ കാലിന് ആ ചെരുപ്പ് പാകമാകുന്നുവോ അവർ രാജകൊട്ടാരത്തിലേക്ക് ആനയിക്കപ്പെടും... എന്നിട്ട്...

തമ്പ്രാന് തുപ്പാന്‍ ഉമ്മറത്തെ കോളാമ്പിയും, വലിച്ചെറിയാന്‍ കോലായിലെ ചെരുപ്പും..

cindrella shoes

ആ ചെരുപ്പുമായി രാജഭൃത്യൻമാർ സുന്ദരികളുടെ വീട് തേടി ചെന്നു. ആരുടെ കാലിന് ആ ചെരുപ്പ് പാകമാകുന്നുവോ അവർ രാജകൊട്ടാരത്തിലേക്ക് ആനയിക്കപ്പെടും... എന്നിട്ട് അവളെ ഒരു രാജകുമാരിയക്കും.. ! ബാല്യത്തിൽ വായിച്ച സിൻഡ്രല്ല കഥയിൽ ഇങ്ങനെ ഒരു രംഗമുണ്ടായിരുന്നു. മാറിയ കാലത്തിലും ചെരുപ്പിന് ധാരാളം പറയുവാനുണ്ട്. പക്ഷെ, സിൻഡ്രല്ല കഥയിലെ മാസ്മരികത നൽകുന്ന അനുഭവമായിരിക്കില്ല അതൊന്നും.

ഹാജി അലി ദർഗയിൽ പ്രവേശിക്കുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്കും കൂട്ടർക്കും പ്രസാദമായി ലഭിക്കുന്നത് ചെരുപ്പുകൾ കൊണ്ടുള്ള അടിയായിരിക്കുമെന്ന് ശിവസേന നേതാവ് ഹാജി അരാഫത്ത് പ്രതികരിച്ചിരുന്നു. ചെരുപ്പുകൾ 'പ്രസാദ'മായും ഉപയോഗിക്കാം എന്ന അരാഫത്തിന്റെ കലി പൂണ്ട ഭാവന, സ്ത്രീ  ജന്മങ്ങള്‍ക്കുള്ള താക്കീതാണ്. പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമുള്ള താക്കീതു. മതത്തിന്റെ ശബ്ദത്തിൽ വെല്ലുവിളിക്കുന്നവര്‍ക്ക്, ഏറ്റവും നിന്ദ്യമായ സമ്മാനമായി അവള്‍ക്കു നല്കാന്‍ തോന്നിയത് ചെരുപ്പാകാം.


ഇനിയതുമല്ലെങ്കിൽ, അവസരം കിട്ടിയാൽ അപ്രിയയായ സ്ത്രീയുടെ മുഖത്തെക്ക് തുപ്പും എന്ന ഭീഷണിയും സമീപകാലത്ത് നമ്മൾ കേട്ടു.ഇത്തരത്തിലുള്ള ഒരു പരാമർശം ഉണ്ടാകുവാനും കാരണം മത സംബന്ധമായ വൈകാരികതയിൽ ഉരുവായ അഭിമാനബോധമായിരുന്നു.സിന്ധു സൂര്യകുമാർ എന്ന കഴിവുറ്റ മാധ്യമ പ്രവർത്തയുടെ മുഖം കോളാമ്പിയ്ക്ക് സമമായി കാണുവാൻ, ജന്മിത്വ മനോഭാവമുള്ളവർക്കെ കഴിയൂ. 'ഉമ്മറത്തെ കോളാമ്പി തമ്പ്രാന് തുപ്പുവാനുള്ളതാണ്' എന്ന് അറിയുന്ന ജന്മിയുടെ അവകാശം പോലെയായിരുന്നു ആ രോഷം.

റിമ കല്ലിംഗലിന്റെ എഫ്.ബി അക്കൗണ്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'മത സ്നേഹി'കളുടെ തെറിയഭിഷേകമാണ്.ഒരു യക്ഷൻ ചൊല്ല് റിമ തന്റെ അക്കൗണ്ടിൽ പങ്കിട്ടു. അതിൽ ആനയെന്നും, ആർത്തവമെന്നും ദൈവം എന്നുമുള്ള വാക്കുകളുണ്ട്. ഇതു മാത്രം മതിയായിരുന്നു റീമയെ രൂക്ഷമായി അസഭ്യം പറയുവാൻ. ഒരു സാമൂഹിക മാധ്യമത്തിലാണ് പ്രതികരിക്കുന്നത് എന്ന ചിന്ത പോലും ഇല്ലാതെ എതിരാളികള്‍ അസഭ്യം ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു. ക്രിസ്ത്യാനിയായ റീമ മുസ്ലീമിനെ വിവാഹം കഴിച്ചത് ഇന്ത്യ ഒരു ഹിന്ദു രാജ്യമായത് കൊണ്ടാണ് എന്ന ഒരു കമന്റിൽ പ്രതികരിക്കുന്നവരുടെ മത സ്നേഹം വ്യക്തമാകുന്നു.റീമയുടെ സ്വകാര്യതയെ പോലും ഇവര്‍ പരസ്യ ചര്‍ച്ചയ്ക്കു വിധേയമാക്കുന്നു. മതങ്ങളെ തങ്ങള്‍ സംരക്ഷിക്കുമെന്നും ഇക്കൂട്ടര്‍ ആവേശം കൊള്ളുന്നു.എന്നാല്‍, തനിക്കൊപ്പം സൃഷ്ടിക്കപ്പെട്ട സ്ത്രീ വര്‍ഗ്ഗത്തിന്റെ വിചാരധാരകളെ ഇവര്‍ക്ക് ഉള്‍കൊള്ളുവാനും കഴിയുന്നില്ല. സെൻസറിംഗില്ലാത്ത സോഷ്യൽ മീഡിയകൾ നല്‍കുന്ന സ്വാതന്ത്ര്യം, നിശബ്ദമായി നശിപ്പിക്കുന്നത്, പാരമ്പര്യമുള്ള ഒരു സംസ്ക്കാരത്തെയാണ് എന്ന് തിരിച്ചറിയപ്പെടെണ്ടതുണ്ട്.

മനസ്സിൽ നുരഞ്ഞുപൊന്തുന്ന അമര്‍ഷം, ഹീനമായ വാക്കുകളിൽ കൂടി പ്രകടിപ്പിച്ചു, സ്ത്രീയെ വെല്ലുവിളിക്കുകയും അധൈര്യപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് എന്തു കൊണ്ടോ കൂടിയിരിക്കുന്നു. നീണ്ട കരഘോഷങ്ങള്‍ നല്‍കുന്ന പിന്തുണയാണിതിന്നു കാരണം.സംവാദങ്ങളാകാം,അഭിപ്രായങ്ങളും..പക്ഷെ അവയിലെല്ലാം സഭ്യത പാലിക്കപ്പെടണം. ആണും പെണ്ണും മൃഗങ്ങളും ഈശ്വരന്മാരും തമ്മിലുള്ള നേര്‍ത്ത വേര്‍തിരിവ് വ്യാഖ്യനിക്കപ്പെടുന്നതിലെ അപാകതയാണ് ഈ കോലാഹലങ്ങള്‍ക്കെല്ലാം പിന്നില്‍. ചെരുപ്പിനെക്കാളും,കോളാമ്പിയേക്കാളും,ആനപിണ്ടത്തെക്കാളും വളരെ താഴെയാണ് സ്ത്രീ എന്ന എതിര്‍പ്പുകള്‍ വര്‍ദ്ധിക്കുമ്പോഴും അവള്‍ കൂടുതല്‍ കരുതാര്‍ജ്ജിക്കുന്നതാണ് കണ്ടു വരുന്നത്.

torn chappalപെണ്‍ചിന്തകള്‍ക്കും,പെണ്ണുടളിനും,പെണ്‍ശബ്ധത്തിന്നും എന്നും അദൃശ്യമായ പല വിലക്കുകളും ഉണ്ടായിരുന്നു,ഇനി എന്നും ഉണ്ടായിരിക്കുകയും ചെയ്യും. ജനനം മുതല്‍ വേര്‍ത്തിരിവുകള്‍ ആരംഭിക്കുന്നു. വിലക്കുകള്‍ അതിജീവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവളെ തേടി ചെരുപ്പുകള്‍ എത്തും...അത് പക്ഷെ രാജകൊട്ടാരത്തിന്റെ അധികാരത്തിലേക്ക് ക്ഷണിക്കുന്ന മനോഹരമായ കണ്ണാടി ചെരുപ്പുകള്‍ ആയിരിക്കില്ല എന്ന് തീര്‍ച്ച !.ഏതെങ്കിലും മതശബ്ദങ്ങള്‍ ഇട്ടു പഴകിയതും അവരില്‍ നിന്നും ഒരിക്കലും ഒഴിയാതെ നില്‍ക്കുന്ന കാസീമിന്റെ പിഞ്ചികീറിയ തുള വീണ ചെരുപ്പുകളെ പ്രതീക്ഷിക്കേണ്ടതുള്ളു...

Read More >>