'ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് 8 ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

ലോക പ്രശസ്ത ആക്ഷന്‍പരമ്പരയായ 'ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് ' 8-ആം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.  നായകനായ വിന്‍ ഡീസല്‍ ആണ്...

vin

ലോക പ്രശസ്ത ആക്ഷന്‍പരമ്പരയായ 'ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് ' 8-ആം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.  നായകനായ വിന്‍ ഡീസല്‍ ആണ്  ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

പരമ്പരയുടെ ആദ്യ 7 ഭാഗങ്ങളിലും വിന്‍ ഡീസലിനോപ്പം നായകവേഷത്തില്‍ എത്തിയത് അന്തരിച്ച നടന്‍ പോല്‍ വാക്കറാണ്. പുതിയ ചിത്രത്തില്‍ പോള്‍ വാക്കറിനു പകരം ആ കഥാപാത്രമായി ആര് പ്രത്യക്ഷപ്പെടും എന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററിലും വിന്‍ ഡീസല്‍ ഒറ്റക്കാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ക്രിസ് മോര്‍ഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ട്വയിന്‍ ജോണ്‍സണ്‍, ഈവ മെന്റിസ്, ക്രിസ് ബ്രിഡ്ജസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 14നു റിലീസ് ചെയ്യും.