ഫാന്‍ പാകിസ്ഥാനില്‍ 'സൂപ്പര്‍ ഹിറ്റ്‌'

ബോളിവുഡിലെ കിംഗ്‌ ഖാന്‍ എന്ന് അറിയപ്പെടുന്ന ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തില്‍ എത്തിയ ഫാന്‍ എന്ന ചിത്രത്തിന് പാകിസ്ഥാനില്‍ ഗംഭീര വരവേല്‍പ്പ്.ഈ കഴിഞ്ഞ 15ന്...

ഫാന്‍ പാകിസ്ഥാനില്‍

Fan

ബോളിവുഡിലെ കിംഗ്‌ ഖാന്‍ എന്ന് അറിയപ്പെടുന്ന ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തില്‍ എത്തിയ ഫാന്‍ എന്ന ചിത്രത്തിന് പാകിസ്ഥാനില്‍ ഗംഭീര വരവേല്‍പ്പ്.

ഈ കഴിഞ്ഞ 15ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ പാകിസ്ഥാനില്‍ നിന്ന് മാത്രം 6 കോടി രൂപ കളക്ഷന്‍ നേടികഴിഞ്ഞു. 3.1 കോടി നേടിയ സൽമാൻ ചിത്രം ബജ് രംഗി ബായ്ജാനിന്റെ റെക്കാഡാണ് ഫാൻ തകർത്തത്.

ജിയോ ഫിലിംസ് പാകിസ്ഥാനില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഒരാഴ്ചത്തെക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായതായിയാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

ചിത്രത്തിലെ നായകന്‍ തന്നെ വില്ലനായി മാറുന്ന ചിത്രത്തിലെ ഷാരുഖിന്റെ അഭിനയത്തെ കുറിച്ച് പ്രശംസനീയമായ അഭിപ്രായങ്ങളാണ് വിവിധ കോണുകളില്‍ നിന്നും പുറത്ത് വരുന്നത്.സൂപ്പര്‍ സ്റ്റാര്‍ ആര്യന്‍ ഖന്നയെ  ആരാധിക്കുന്ന ഗൌരവ് എന്ന കഥാപാത്രത്തെ ഷാരൂഖ്‌ ഖാന്‍ പൂര്‍ണമാക്കുന്നു.