ഫാൻ റിവ്യൂ

ചെന്നൈ എക്‌സ്പ്രസ്സ് എന്ന മെഗാ ഹിറ്റിന് ശേഷം മസാല ഫ്‌ലേവര്‍ അടങ്ങിയ സിനിമകള്‍ നിരന്തരം ചെയ്തു നിരൂപകരുടെ ഇടയില്‍ നിന്നും നല്ല വിമര്‍ശങ്ങങ്ങള്‍ എറ്റു വ...

ഫാൻ റിവ്യൂ

fan-movie

ചെന്നൈ എക്‌സ്പ്രസ്സ് എന്ന മെഗാ ഹിറ്റിന് ശേഷം മസാല ഫ്‌ലേവര്‍ അടങ്ങിയ സിനിമകള്‍ നിരന്തരം ചെയ്തു നിരൂപകരുടെ ഇടയില്‍ നിന്നും നല്ല വിമര്‍ശങ്ങങ്ങള്‍ എറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ഷാറൂഖിന്. മുന്‍പ് പുറത്തു വന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായി പുബ്ലിസിറ്റി ബഹളങ്ങള്‍ വളരെ കുറവായിരുന്നു ഫാന്‍ എന്ന പുതിയ സിനിമയ്ക്ക്. എങ്കിലും ഷാറൂഖിന്റെ വ്യത്യസ്ത ലുക്കും പ്രതീക്ഷയുണര്‍ത്തുന്ന ട്രെയിലറും സിനിമയുടെ മാര്ക്കറ്റിംഗിന് ഗുണകരമായി.


സിനിമയുടെ കഥയിലേക്ക് :
ഗൗരവ് എന്ന ഡല്‍ഹി യുവാവിന് ആര്യന്‍ ഖന്ന എന്ന സിനിമാ താരത്തോട് കടുത്ത ആരാധനയാണ്. അല്ലെങ്കില്‍ ഭ്രാന്ത് എന്ന് തന്നെ വിശേഷിപ്പിക്കാം.അങ്ങനെയിരിക്കെ ഒരു പരിപാടിയില്‍ പങ്കെടുത്ത് വിജയിച്ചതിന്റെ സമ്മാനവുമായി തന്റെ ആരാധ്യ പുരുഷനെ കാണാന്‍ വേണ്ടി ഗൗരവ് യാത്ര തിരിക്കുകയാണ് അങ്ങ് മുംബൈലേക്ക്. ആര്യന്‍ ഖന്ന പണ്ട് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ടിക്കറ്റ് ഇല്ലാതെ ആയിരുന്നു യാത്ര ചെയ്യുകയും മുന്‌ബൈലെത്തി ഒരു ഹോട്ടലിലെ 205 ആം മുറിയില്‍ താമസിക്കുകയും ചെയ്തിരുന്നു.അതെ കാര്യങ്ങള്‍ തന്നെയാണ് ഗൗരവും പിന്തുടര്‍ന്നത്.മുംബൈയില്‍ എത്തിയ ഗൗരവ് ആര്യനെ കാണാന്‍ വേണ്ടി സാഹസിക കൃത്യങ്ങള്‍ ചെയ്തു കൂട്ടുകയും ഒടുവില്‍ അയാള്‍ ആര്യനെ കണ്ടുമുട്ടുകയും ചെയ്യുന്നു. ആ കണ്ടുമുട്ടല്‍ ഗൗരവിന്റെ ജീവിതത്തില്‍ ഒരു പുതിയ വഴിത്തിരിവാകുകയും അയാള്‍ ആര്യനെ വെറുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഗൗരവ് ആര്യനെതിരെ തിരിച്ചടിക്കാനും അയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു .

(അതില്‍ അയാള്‍ വിജയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് തിയേറ്ററില്‍ പ്രേഷകരെ പിടിച്ചിരുത്തുന്ന ഖടകം ആയതുകൊണ്ട് വെളിപ്പെടുത്തുന്നില്ല. ശേഷം ഭാഗം സ്‌ക്രീനില്‍ )

സവിശേഷതകള്‍ :
ഇന്ത്യന്‍ സിനിമയില്‍ തന്നെ താരാരാധന എന്ന വിഷയം ഇത്ര ഗൗരവമായി പ്രതിപാദിക്കുന്ന മറ്റൊരു സിനിമ ഉണ്ടോ എന്ന് സംശയമാണ് .വളരെ നല്ല രീതിയില്‍ തന്നെ പുതുമയുള്ള പ്രമേയം മനീഷ് ശര്‍മ്മ അവതരിപ്പിച്ചിരിക്കുന്നു.
ഷാറൂഖ് ഖാന്‍ 2 വ്യതസ്ത കഥാപാത്രങ്ങളെയും വളരെ കയ്യടക്കത്തോടെ ഗംഭീരമായി തന്നെ അവതരിപ്പിച്ചു.

പോരായ്മകള്‍ :
entertaining ഘടകങ്ങള്‍ അല്‍പ്പം കുറവാണ് സിനിമയില്‍ (എങ്കിലും തെല്ലും ബോറടിപ്പിക്കുന്നില്ല).
എല്ലാ തരം പ്രേഷകര്‍ക്കും അവസാന രംഗങ്ങള്‍ ഇഷ്ടപ്പെടുമോ എന്ന കാര്യം സംശയമാണ്.

അവസാന വാക്ക് : വ്യതസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു നല്ല സിനിമ. കാണാം ആസ്വദിക്കാം. ശക്തമായി തിരിച്ചു വന്ന ഷാറൂഖിന് അഭിനന്ദനങ്ങള്‍ ......

Read More >>