മോഹന്‍‌രാജ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍

മോഹന്‍‌രാജ സംവിധാനം ചെയ്ത ‘തനി ഒരുവന്‍’ എന്ന തമിഴ് ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിരുന്നു.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു...

മോഹന്‍‌രാജ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍fahad_fazil

മോഹന്‍‌രാജ സംവിധാനം ചെയ്ത ‘തനി ഒരുവന്‍’ എന്ന തമിഴ് ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായിരുന്നു.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അരവിന്ദ് സ്വാമി സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് തനി ഒരുവന്‍.


നായകനായ ജയം രവിയേക്കാള്‍ മികച്ചു നിന്നത് ഈ ചിത്രത്തിലെ വില്ലനായിരുന്നു. അത്കൊണ്ട് തന്നെ മോഹന്‍രാജ അടുത്ത ചിത്രത്തിന്റെ പണിപുരയിലേക്ക്‌ കടക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കുന്നത് മറ്റൊരു മികച്ചവില്ലനെയാകും. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന അടുത്ത മോഹന്‍രാജ ചിത്രത്തില്‍ വില്ലനാകുന്നത് മലയാളികളുടെ പ്രീയ യുവ നടനായ ഫഹദ് ഫാസിലാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നത്.


ശിവ കാര്‍ത്തികേയന്‍റെ വില്ലനായി ഫഹദ് എത്തുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. നയന്‍‌താരയാണ് ഈ സിനിമയില്‍ നായികയായി എത്തുന്നത്.  മെയ് മാസത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഫഹദിന്‍റെ ഭാര്യ നസ്രിയയ്ക്ക് തമിഴകത്ത് ഏറെ ആരാധകരുണ്ട്. നസ്രിയയോടുള്ള ആ സ്നേഹം ആദ്യ ചിത്രത്തില്‍ ഫഹദിനും തമിഴകത്തുനിന്ന് ലഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.