" ഫഹദ് എന്നെ അപമാനിച്ചു": സംവിധായകന്‍ സിദ്ധിക്ക്

യുവനടന്‍ ഫഹദ് ഫാസില്‍ തന്നെ അപമാനിച്ചെന്ന് സംവിധായകന്‍ സിദ്ധിക്ക്.സിദ്ധിക്കും ലാലും 22 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒരുമിച്ചു സംവിധാനം ചെയ്ത...

" ഫഹദ് എന്നെ അപമാനിച്ചു": സംവിധായകന്‍ സിദ്ധിക്ക്

ddd

യുവനടന്‍ ഫഹദ് ഫാസില്‍ തന്നെ അപമാനിച്ചെന്ന് സംവിധായകന്‍ സിദ്ധിക്ക്.

സിദ്ധിക്കും ലാലും 22 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒരുമിച്ചു സംവിധാനം ചെയ്ത 'കിംഗ്‌ലയര്‍' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ചു ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഫഹദില്‍ നിന്നും നേരിട്ട ഒരു ദുരനുഭവം സിദ്ധിക്ക് വിവരിച്ചത്.

ഒരു വര്‍ഷം മുന്‍പ് ഒരു ചിത്രത്തിന്റെ കഥയുമായി ഫഹദിനെ താന്‍ സമീപിച്ചിരുന്നു എന്നും കഥ കേട്ട ഫഹദ് ഒന്നും മിണ്ടിയില്ല എന്നും സിദ്ധിക്ക് വിവരിച്ചു. ഒരു വര്‍ഷത്തിനു ശേഷമാണ് അഭിനയിക്കാന്‍ താലപര്യമില്ല എന്ന കാര്യം ഫഹദ് പറഞ്ഞത്. ഫഹദ് തന്റെ ഗുരുനാഥനായ ഫാസിലിന്റെ മകനായതിനാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെ ഏറെ വിഷമിപ്പിച്ചു എന്നും സിദ്ധിക്ക് വെളിപ്പെടുത്തി.

പിന്നീടു ഫഹദിന്റെ സിനിമ താന്‍ ഉപേക്ഷിക്കുകയായിരുന്നു എന്നും സിദ്ധിക്ക് വിശദീകരിച്ചു.