പ്രവാചകന്‍ മുഹമ്മദ് നബിയേയും ഖുര്‍ആനേയും ക്രിസ്തുമത വിശ്വാസികളേയും പരിഹസിച്ച് ഫേസ് ബുക്ക് കൂട്ടായ്മ

കോഴിക്കോട് : ഇന്ത്യയില്‍ മതേതരത്വം നിലനിന്നുകാണാനും മതത്തിന്റെ പേരില്‍ ഉള്ള കലാപങ്ങള്‍ നിന്നു കാണാനും ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യാക്കാരനം ചെയ്യേണ്ട...

പ്രവാചകന്‍ മുഹമ്മദ് നബിയേയും ഖുര്‍ആനേയും ക്രിസ്തുമത വിശ്വാസികളേയും പരിഹസിച്ച് ഫേസ് ബുക്ക് കൂട്ടായ്മ

islam
കോഴിക്കോട് : ഇന്ത്യയില്‍ മതേതരത്വം നിലനിന്നുകാണാനും മതത്തിന്റെ പേരില്‍ ഉള്ള കലാപങ്ങള്‍ നിന്നു കാണാനും ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യാക്കാരനം ചെയ്യേണ്ട കാര്യമാണ് ഏതെങ്കിലും മതത്തിന്റെ പേരില്‍ മറ്റൊരു മതത്തിനെതിരെ കലഹിക്കാനോ ആയുധമെടുക്കാനോ ആഹ്വാനം ചെയ്യുന്ന പ്രവ്യത്തികളെ തുറന്നു കാണിക്കുക എന്നത്.

മുസ്ലീം ഹിന്ദുവിനെതിരെ ചെയ്താലും ക്രിസ്ത്യനിക്കെതിരെ ചെയ്താലും അത് തുറന്നു കാട്ടപ്പെടണം. ഇവിടെ തികച്ചും നിയമവിരുദ്ധമായി മറ്റ് മതങ്ങള്‍ക്കെതിരെ പ്രകോപനം ഉണ്ടാക്കുന്ന വിധത്തില്‍  ഒരു വര്‍ഗീയ കലാപം ലക്ഷ്യമാക്കി  ചില വര്‍ഗീയവാദികള്‍ ഫേസ്ബുക്ക്  വഴി പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ നാരദ ന്യൂസ്  പുറത്തു വിടുകയാണ്. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിച്ച് വിഷം കുത്തിവെച്ച് പരസ്പരം അടിപ്പിക്കാനും കൊല്ലാനും പ്രേരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ നിരോധിക്കപ്പെടണം എന്നര്‍ത്ഥത്തിലാണ് ഇത് പുറത്തു വിടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയേയും ഖുര്‍ആനേയും വിശ്വാസികളേയും യേശുവിനേയും പരിഹസിച്ചും അപകീര്‍ത്തിപ്പെടുത്തിയും മതസ്പര്‍ദ്ധ വളര്‍ത്തു ഫേസ് ബുക്ക് കൂട്ടായ്മയെ പറ്റിയാണ് പറയുന്നത്.


റീആക്റ്റിങ് ഹിന്ദൂസ്    എന്ന പേരില്‍ ഒരു സംഘം വര്‍ഗീയവാദികളാണ്  ഫേസ് ബുക്ക് ഒരുക്കിയിട്ടുള്ളത്. ഈ കൂട്ടായ്മയില്‍ 5700 ലേറെപേര്‍  ലൈക്ക് ചെയ്ത് നിത്യേന മുസ്ലീം ക്രിസ്തു വിരുദ്ധ പോസ്റ്റുകള്‍ ഇട്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499 മുതലുള്ള വകുപ്പുകള്‍ പ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണ്. അംഗന്‍വാടി മുതല്‍ വ്യദ്ധസദനം വരെ അയക്കാന്‍ പാകത്തില്‍ ബീവിമാരുള്ള ഏകമത സ്ഥാപകന്‍ എന്നാണ് മുഹമ്മദ് നബിയെ കുറിച്ച് പറയുന്നത്. പ്രവാചകന്റെ  താടി വെച്ച ഒരു ചിത്രവും ഇതില്‍ നല്‍കുന്നു.ബാങ്ക് വിളി വര്‍ഗീയമാണ്, അല്ലാഹു അക്ബര്‍, അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എര്‍ത്ഥമുള്ള ബാങ്ക് വിളി മറ്റ് മതവിശ്വാസങ്ങളെ അപമാനിക്കുതിന് തുല്യമാണെന്ന്  ഇതില്‍ പറയുന്നു.

ഖുര്‍ ആന്‍ ദൈവത്തിന്റേയോ അതോ ചെകുത്താന്റേയോ എന്ന സംശയം ഈ പോസ്റ്റില്‍ ഉണ്ട്. അമുസ്ലീങ്ങളെ ( സ്വദേശം വെടിയുന്നത് വരെ ) മതം മാറുന്നത് വരെ സുഹ്യത്തായി സ്വീകരിക്കരുത്, വൈമുഖ്യം കാണിക്കുന്ന പക്ഷം അവരെ കാണുന്നിടത്തു വെച്ചു തന്നെ കൊല്ലണം  എന്ന് ഖുര്‍ആനില്‍ പറയുന്നതായും ഇതാണ് ഐ.എസ് തീവ്രവാദികള്‍ നടപ്പിലാക്കുന്നതായും ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം ഇതാണെും ഫേസ്ബുക്ക് ഈ ഫേസ്ബുക്ക് കൂട്ടായ്മ പറയുന്നു. താന്‍ പറയുന്നത് അനുസരിക്കാത്തവരെ അതി ക്രൂരമായി ശിക്ഷിക്കുമെന്ന്  പറയുന്ന ദൈവത്തെ ചെകുത്താന് തുല്യം ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഖുര്‍ ആന്‍ ദൈവത്തില്‍ നിന്ന് നേരിട്ട് ഇറക്കിയതാണെ് നബി നുണ പറഞ്ഞതാണ്.സ്വര്‍ഗത്തില്‍ ചെന്നാല്‍ പെണ്ണുങ്ങളെ തരാമെന്ന് അല്ലാഹു നുണ പറയുന്നു.ഖുര്‍ആനിലെ ദൈവത്തിന് ശാസ്ത്രബോധമില്ല,ഭൂമി മനുഷ്യരെ കൊണ്ട് ചരിഞ്ഞു പോകാതെ ഇരിക്കാന്‍ നാം അതില്‍ പര്‍വ്വതങ്ങള്‍ സ്ഥാപിച്ചു, ആകാശത്തെ മേല്‍ക്കൂരയാക്കി, അല്ലാഹു ഭൂമിയെ പരത്തി വിരിപ്പാക്കി  തുടങ്ങിയ ഖുര്‍ആനിലെ  വിവരണങ്ങള്‍  ശാസ്തമറിയാത്തതിന് തെളിവായി നിരത്തിയിട്ടുണ്ട്.മക്കയില്‍ നടത്തുന്നത് ശിവലിംഗാരാധനയാണ്, ഹജ്ജിനു പോകുന്നവരുടെവസ്ത്ര ധാരണ രീതിയും ഹിന്ദു രീതിയില്‍ തന്നെ.പുരാതന കാലത്ത് മക്കയില്‍ ഉണ്ടായിരുന്ന കാപാലേശ്വര ക്ഷേത്രം പൊളിച്ചു നീക്കിയാണ് പള്ളി പണിതത്. ഇസ്ലാം ഉണ്ടായത് ഹിന്ദുത്വത്തില്‍ നിന്നാണ്.

മൂസ നബിയുടെ കാലത്ത് പശുക്കളെ ആരാധിച്ചിരുന്നുവെന്നും പശുക്കളെ ഹിന്ദുക്കളാണ് ആരാധിക്കുന്നതെന്നും മുസ്ലീങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളാണെും ഇതില്‍ സമര്‍ത്ഥിക്കുന്നു. ഖുര്‍ആന്‍ നബിയുടെ സങ്കല്‍പമാണ്,അല്ലാഹു ദൈവമാണെന്ന് മുതല്‍ ജബ്‌രീലിനെ നബി കണ്ടെന്ന്  പറയുന്നതെല്ലാം കളവാണെന്നും പറയുന്നു. മുസ്ലീങ്ങളെ കൂടാതെ ക്രിസ്തുമതത്തെ പറ്റിയും കുറച്ച് പരാമര്‍ശമുണ്ട്. ക്രിസ്ത്യാനികള്‍ തങ്ങളുടെ ആരാധ്യ ചിഹ്നമായി കുരിശ് ഉപയോഗിച്ചിരുന്നില്ല.ക്രിസുതുവി
നും നൂറ്റാണ്ടുകള്‍ക്ക് മുമ്പെ റോമിലുണ്ടായിരുന്ന മിത്രമതക്കാരില്‍ നിന്നാണ് കുരിശ് കോപ്പിയടിച്ചത്. എ ഡി 325 ലെ നിക്യാ കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ക്രിസ്ത്യാനികളുടെ മതചിഹ്നമായി കുരിശ് അറിയപ്പെട്ട് തുടങ്ങിയത്. മറ്റു മതങ്ങള്‍ കോപ്പിയടിച്ചാണ് ക്രിസ്തുമതം ഉണ്ടായത്. സൂര്യ നമസ്‌കാരത്തെ യേശു നമസ്‌കാരം ആക്കിയ പോലെ, അമ്പലത്തിലെ കല്‍വിളക്കിനെ കുരിശുവിളക്കാക്കിയ പോലെ ഉപനിഷത്തുകള്‍ പേര് മാറ്റി യേശു ഉപനിഷത്ത് ഉണ്ടാക്കിയ പോലെ ഉടന്‍ വരുന്നു യേശുരാമായണം എന്ന പരിഹാസങ്ങളും ഉണ്ട്.

ഒരു ബൈബിള്‍ പാഠത്തില്‍ എനിക്ക് രണ്ട് പെണ്‍മക്കളുണ്ട് ,അവരെ നിങ്ങള്‍ക്ക് കൈമാറാം, അവരെ ഇഷ്ടമുള്ളത് നിങ്ങള്‍ ചെയ്തു കൊള്‍ക, പക്ഷെ ആ ആണുങ്ങളെ ഒന്നും ചെയ്യരുതേ, അവര്‍ എന്റെ അതിഥികളാണ് എന്ന ഉല്‍പ്പത്തി വാക്യങ്ങളും ചിത്രങ്ങളായി നല്‍കിയിട്ടുണ്ട്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ കഴിഞ്ഞാല്‍ പിന്നെ കടുത്ത വിമര്‍ശനത്തിന് ഇരയാകുന്നത് സി പി എമ്മാണ്. ഇവരുടെ പോസ്റ്റിനെ വിമര്‍ശിച്ചവരെ വര്‍ഗീയവാദികളാണെന്നും അവരെ സമൂഹത്തില്‍ തുറന്നു കാട്ടണമെന്നും ആഹ്വാനമുണ്ട്. സത്യം പറയാന്‍ ആരേയും പേടിക്കേണ്ട എന്നാണ് ഇവരുടെ സ്റ്റാറ്റസ്.

Read More >>