മുഖ്യന്റെ ജനസമ്പര്‍ക്കം മാമാങ്കമായപ്പോള്‍ ചിലവായത് 15 കോടിയിലേറേ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്തിപ്പിനായി മൂന്ന് വര്‍ഷം ചിലവിട്ടത് 15...

മുഖ്യന്റെ ജനസമ്പര്‍ക്കം മാമാങ്കമായപ്പോള്‍ ചിലവായത് 15 കോടിയിലേറേ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്തിപ്പിനായി മൂന്ന് വര്‍ഷം ചിലവിട്ടത് 15 കോടിയിലേറേ രുപ. 2011, 2013 , 2015 എന്നീ വര്‍ഷങ്ങളില്‍ ഉദ്യാഗസ്ഥരുടെ ഭക്ഷണം , വി ഐ പി ഭക്ഷണം, മെറ്റീരിയല്‍സ്, പന്തല്‍കെട്ട് എന്നിവക്ക് 15,86,37,800 കോടി രൂപ ചിലവാക്കി എന്ന് വിവരവകാശ രേഖകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷയില്‍ വില്ലേജാഫീസില്‍ നിന്നും താലൂക്കാഫീസില്‍ നിന്നും ഉള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കഌകടര്‍ ധനസഹായം ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് ധനസഹായം വിതരണം ചെയ്യുകയും ആയിരുന്നു പതിവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വില്ലേജ് ഓഫീസര്‍ സുക്ഷമ പരിശോധന നടത്തി സര്‍ഫിട്ടിക്കറ്റ് നല്‍കി തഹസീല്‍ദാര്‍ മുഖേനയാണ് ധനസഹായം നല്കിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിക്ക് പോലും നിയന്ത്രണം എര്‍പ്പെടുത്തിയിരുന്ന കാലത്താണ് ജനസമ്പര്‍ക്ക പരിപാടിക്കിടയിലെ വിഐപി ഭക്ഷണത്തിനായും ലഘുഭക്ഷണത്തിനായും മാത്രം ലക്ഷങ്ങള്‍ ചിലവാക്കിയതായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്.jana-sambarkkam-06

ആയിരക്കണക്കിന് സര്‍ക്കാരുദ്യോഗസ്ഥരുടെയും പോലീസുകാരുടെയും  ഓവര്‍ടൈമും യാത്രാസൗകര്യങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ ചിലവാക്കിയ തുക 30 കോടിയിലേറെ വരും. മൂന്ന് ഘട്ടങ്ങളിലുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പരാതിക്കാര്‍ക്ക് നല്കിയത് 9,38,50000 മാത്രമാണ് എന്നത് കൂട്ടിചേര്‍ത്ത് വായിക്കുമ്പോഴാണ് ആഡംബരത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുക.

മൂന്ന് വര്‍ഷം ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പിനായി ഏറ്റവും കൂടുതല്‍ തുക ചിലവിട്ടത് പാലക്കാട് ജില്ലയാണ്.1,64,34,105 രൂപ.ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയും. 42,83,491 രൂപ.

സര്‍ക്കാര്‍ ചിലവിട്ട തുക ജില്ല തിരിച്ച്ജില്ലതുക
തിരുവനന്തപുരം42,83,491
കൊല്ലം1,017,7049
പത്തനംതിട്ട75,61,992
ഇടുക്കി1,44,37,802
വയനാട്91,76,864
കണ്ണൂര്‍1,49,16408
കാസര്‍ഗോഡ്75,42,556
മലപ്പുറം96,59,898
കോട്ടയം1,03,57,811
എറണാകുളം1,82,74,661
കോഴിക്കോട്1,03,57,811
പാലക്കാട്1,64,34,105
ആലപ്പുഴ1,38,75,639
തൃശുര്‍82,31,701
മൊത്തം15,86,37,800

 

വിവിധ വകുപ്പുകളിലെ ജീവനക്കാര്‍. പോലീസ് ഉദ്യോഗസ്ഥര്‍ , മാധ്യമപ്രവര്‍ത്തകര്‍,  വളണ്ടിയേഴ്‌സ് എന്നിവര്‍ക്ക് ഭക്ഷണം നല്കിയ വകയില്‍ 2011ല്‍ 4,13,742വും  2013ല്‍  5,75,000വും 2015ല്‍ 3,30,000വും ചിലവാക്കിയതായി ആണ് കോട്ടയം ജില്ലയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അതിനേക്കാള്‍ രസകരം വിഐപി ഭക്ഷണത്തിനായി 2011ല്‍ 48,42,510വും 2013ല്‍  43,305 രുപയും 2015ല്‍  47,655വും ചിലവാക്കിയതായി ആണ് വ്യകാതമാക്കുന്നത്. ലഘു ഭക്ഷണത്തിന് വേറേയും. എറണാകുളം ജില്ലയില്‍ മൊത്തം 13,41,127 രൂപ ഭക്ഷണത്തിനായി ചിലവഴിച്ചതായി ആണ് വ്യക്തമാക്കുന്നത്. janasamparkkam (4)


ജനക്ഷേമപരമായ പ്രവര്ത്തനങ്ങളുടെ പേരില് ധൂര്ത്തിന്റെയും  പണകൊഴുപ്പിന്റെയും മേളകളായി പര്യവസാനിക്കുകയാണെങ്കില്  കളക്ട്രേറ്റ്, സെക്രട്ടേറിയറ്റ്, വില്ലേജ് ഒാഫീസുകള്, താലൂക്ക് ഒാഫീസുകള് തുടങ്ങിയ ഭരണ സംവിധാനങ്ങളില്  പെന്‍ഷനും ആനുകൂല്യങ്ങളും അധികാരവും ഒക്കെ കൊടുത്ത് നാം തീറ്റിപോറ്റുന്ന ഉദ്യോഗസ്ഥര് എന്ത് ചെയ്യുന്നു എന്നും ചോദിച്ച് പോകും.
ഉദ്യോഗസ്ഥര്‍ കൃത്യമായി അവരുടെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നുവെങ്കില്‍ പൊരിവെയിലത്തും മഴയത്തും അശരണരും പ്രായമായവരും ഉള്‍പ്പടെ തങ്ങളുടെ അവകാശങ്ങള്‍ക്കായി  കാത്തുകെട്ടി കിടക്കേണ്ട ഗതികേടും ഉണ്ടാവുമായിരുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിന് പോലും  വകയില്ലാത്ത പലരും നേരം പുലരുന്നതിന് മുന്പേ പല സ്ഥലങ്ങളില് നിന്ന് എത്തി വൈകുന്ന വരെ കാത്തിരുന്നാണ് ജനസന്പര്ക്ക പരിപാടി വഴി മുഖ്യമന്ത്രിയെ കണ്ടത് . എന്നാല്  വില്ലേജ്, താലൂക്ക് ഓഫീസ് വഴി നല്‍കേണ്ട ആനുകൂല്യങ്ങള്‍ പിടിച്ചുവച്ച് ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്യുകയായിരുന്നു എന്ന ആരോപണവും പലകോണുകളില് നിന്നും ഉയര്‍ന്നിരുന്നു. പല അപേക്ഷകളും ഇപ്പോഴും ചുവപ്പുനാടയിലാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഒറ്റവരിയിലെഴുതി ഒപ്പിട്ട കടലാസിന്റെ മാത്രം അടിസ്ഥാനത്തില്‍ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടിയിരുന്നു.വരുന്ന അപേക്ഷകളിന്മേല് അവയുടെ മെറിറ്റ് അനുസരിച്ച് പരിഹാരം ഉണ്ടാക്കേണ്ടതിന് പകരം അയ്യായിരം എന്നും പതിനായിരം എന്നും എഴുതി വിടുകയായിരുന്നു എന്ന ആരാേപണവും നിലനില്ക്കുകയാണ്.പട്ടയം, ബി.പി.എല്‍. കാര്‍ഡ്, ചികിത്സാ, വിദ്യാഭ്യാസ ധനസഹായം, ക്ഷേമപദ്ധതികള്‍ക്കുള്ള പരിഗണന, ജനന, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ളതായിരുന്നു ജനസമ്പര്‍ക്ക പരാതികളിലധികവും. അതില്‍ മിക്കതും വില്ലേജ്/താലൂക്ക്/പഞ്ചായത്ത്/നഗരസഭാ ഓഫീസുകളില്‍ സാങ്കേതിക കാരണങ്ങളാല്‍ നിരസിക്കപ്പെട്ടവയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ സഹായം അനുവദിക്കാത്ത നിരവധി കേസുകളും ഇപ്പോഴും ഉണ്ട് എന്നറിയുമ്പോഴാണ് ജനസമ്പര്‍ക്ക പരിപാടി വെറുമൊരു ധൂര്‍ത്ത് മാമാങ്കമായിരുന്നു എന്ന സത്യം നാം മനസ്സിലാക്കുക.

Read More >>