എന്തിരന്‍ 2-വിലെ സുപ്രധാന ട്വിസ്റ്റ്‌ പുറത്തായി

രജനികാന്ത് നായകനായും അക്ഷയ് കുമാര്‍ വില്ലനായും വേഷമിടുന്ന എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ തിരക്കഥയിലെ ഒരു പ്രധാന ട്വിസ്റ്റ്‌ പുറത്തായി. ചിത്രത്തില്‍ ഒരു...

എന്തിരന്‍ 2-വിലെ സുപ്രധാന ട്വിസ്റ്റ്‌ പുറത്തായി

ghjkghkcgk

രജനികാന്ത് നായകനായും അക്ഷയ് കുമാര്‍ വില്ലനായും വേഷമിടുന്ന എന്തിരന്‍ രണ്ടാം ഭാഗത്തിന്റെ തിരക്കഥയിലെ ഒരു പ്രധാന ട്വിസ്റ്റ്‌ പുറത്തായി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുദാന്‍ശു പാണ്ഡേയാണ് ഈ ട്വിസ്റ്റ്‌ ലോകത്തെ അറിയിച്ചത്.

ഒരു പ്രമുഖ  മാധ്യമത്തിനു  നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ, തന്‍റെ കഥാപാത്രത്തെക്കുറിച്ച്പാണ്ഡേ  തുറന്നു പറഞ്ഞു. എന്തിരന്‍ ഒന്നാം ഭാഗത്തില്‍ ബോളിവുഡ് നടന്‍ ഡാനി ഡെന്‍സോങ്പാ അവതരിപ്പിച്ച പ്രൊഫസര്‍ ബൊഹ്രയുടെ മകന്‍റെ റോളാണ് തനിക്ക് എന്നും, ദുഷ്ടമനസ്സുള്ള ഒരു ശാസ്ത്രഞ്ജനെയാണ് താന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നും പാണ്ഡേ തുറന്നു പറഞ്ഞു.തന്‍റെ കഥാപാത്രം നിര്‍മ്മിക്കുന്ന റോബോട്ടാണ് അക്ഷയ്കുമാറിന്‍റെ കഥാപാത്രം എന്നും സുദാന്‍ശു  വെളിപ്പെടുത്തി.


തന്റെ ഓരോ ചിത്രത്തിന്റെയും കഥയും ചിത്രീകരണവും  രഹസ്യ സ്വഭാവത്തില്‍ പൂര്‍ത്തിയാക്കാറുള്ള സംവിധായകന്‍ ശങ്കര്‍ സുദാന്ശുവിന്റെ അഭിമുഖം കണ്ട് സുദാന്ശുവിനെ ചിത്രത്തില്‍ നിന്നും പുറത്താക്കാന്‍പോലും ആലോചിച്ചുവെന്നും പിന്നീട് ആ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണു ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വാര്‍ത്ത.