കരിപ്പൂരിലെ എമിറേറ്റ്സ് ഓഫീസ് പ്രവര്‍ത്തനം നിലച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിറേറ്റ്സ് ഓഫീസ് പ്രവര്‍ത്തനം പൂര്‍ണ്ണമായും  നിലച്ചു. റണ്‍വെ നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം മെയ്‌ മുതല്‍ വലിയ...

കരിപ്പൂരിലെ എമിറേറ്റ്സ് ഓഫീസ് പ്രവര്‍ത്തനം നിലച്ചു

karipoor

കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിറേറ്റ്സ് ഓഫീസ് പ്രവര്‍ത്തനം പൂര്‍ണ്ണമായും  നിലച്ചു. റണ്‍വെ നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം മെയ്‌ മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂരില്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇനി ഈ സര്‍വീസ് പുനരാരംഭിക്കാന്‍  സാധ്യത കുറവായതിനാലാണ് എമിറേറ്റ്സ് ഓഫീസ് അടച്ചുപൂട്ടിയത്.

സര്‍വീസ് നിര്‍ത്തിവെച്ച സൌദി എയര്‍ലൈന്‍സ് ഓഫീസ് കഴിഞ്ഞ വര്‍ഷം തന്നെ മാറ്റിയിരുന്നെങ്കിലും എമിറേറ്റ്സ്  ഓഫീസ് മാറ്റിയിരുന്നില്ല. 10 മാസങ്ങളോളമായി  പ്രത്യേകിച്ച് ലാഭമൊന്നുമില്ലാതിരുന്നിട്ടും   വന്‍തുക മാസവാടകയായി നല്‍കിയാണ്‌ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു ജീവനക്കാരനേയും നിലനിര്‍ത്തിയിരുന്നു. എന്നാല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂരില്‍ പുനരാരംഭിക്കില്ല എന്ന് ഉറപ്പായതോടെ എമിറേറ്റ്സ് ഓഫീസ് പൂര്‍ണ്ണമായും അടച്ചുപൂട്ടുകയായിരുന്നു.

എമിറേറ്റ്ന്റെസ് കാര്‍ഗോ ഓഫീസ് മാത്രമാണ് ഇപ്പോള്‍ കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കാര്‍ഗോ കരിപ്പൂരില്‍ എത്തിച്ചാണ് ഇപ്പോള്‍ കാര്‍ഗോ വിതരണം നടത്തുന്നത്.

Read More >>