അര്‍ദ്ധരാത്രി തളച്ചിട്ടിരുന്ന ആനയ്‌ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത യുവാവിനെ ആന കുത്തി

അര്‍ദ്ധരാത്രി ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കൊതിച്ച യുവാവിന് ആനയുടെ വക ആക്രമണം. കിളിമാനൂര്‍ ദേവേശ്വരം ഉമാമഹേശ്വരന്‍ ക്ഷേത്രത്തില്‍ അര്‍ധരാത്രിയില്‍...

അര്‍ദ്ധരാത്രി തളച്ചിട്ടിരുന്ന ആനയ്‌ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത യുവാവിനെ ആന കുത്തി

Ana

അര്‍ദ്ധരാത്രി ആനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കൊതിച്ച യുവാവിന് ആനയുടെ വക ആക്രമണം. കിളിമാനൂര്‍ ദേവേശ്വരം ഉമാമഹേശ്വരന്‍ ക്ഷേത്രത്തില്‍ അര്‍ധരാത്രിയില്‍ തളച്ചിട്ടിരുന്ന ആനയ്‌ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത യുവാവിനെയാണ് ആന ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ചത്.

ഇന്നലെ പുലര്‍ച്ചെ ഒന്നിനാണു സംഭവം. ആനയുടെ ആക്രമണത്തില്‍ തുടയ്ക്ക് സാരമായി പരുക്കേറ്റ ആറ്റിങ്ങല്‍ മാമം സ്വദേശി ശ്രീലാലിനെ(37) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന ആനയെ ക്ഷേത്ര വളപ്പിലെ ആല്‍മരത്തില്‍ തളച്ച ശേഷം പാപ്പാന്‍മാര്‍ റങ്ങുമ്പോഴായിരുന്നു സംഭവം. ഈ സമയം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ നടക്കുകയായിരുന്നു. ശ്രീലാല്‍ ആനയ്ക്ക് പഴം കൊടുത്താണു സെല്‍ഫിയെടുക്കാന്‍ മുതിര്‍ന്നത്. സെല്‍ഫിയെടുക്കാന്‍ രശമിക്കുന്നതിനിടെ ശ്രീലാലിനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് നിലത്തിടുകയായിരുന്നു.

ആനയുടെ ആദ്യത്തെ കുത്തില്‍ ശ്രീലാല്‍ കൊമ്പുകള്‍ക്കിടയിലാവുകയായിരുന്നു. രണ്ടാമത്തെ കുത്ത് തുടയില്‍ കൊണ്ടു. ശ്രീലാലിന്റെ നിലവിളി കേട്ട് എത്തിയ പാപ്പാനാണു ആനയില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്തിയത്.

Read More >>