അണക്കെട്ടുകളില്‍ വെള്ളമില്ല; മഴയില്ലെങ്കില്‍ വൈദ്യുതിയുമില്ല

തിരുവനന്തപുരം: കേരള സംസ്ഥാനവും കടുത്ത വരള്‍ച്ചയിലേക്ക്. വേനല്‍മഴ ദുര്‍ബലമായ സാഹചര്യത്തില്‍ മഴ ഇല്ലാതെ അണകെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു. ഈ സ്ഥിതി...

അണക്കെട്ടുകളില്‍ വെള്ളമില്ല; മഴയില്ലെങ്കില്‍ വൈദ്യുതിയുമില്ല
power

തിരുവനന്തപുരം: കേരള സംസ്ഥാനവും കടുത്ത വരള്‍ച്ചയിലേക്ക്. വേനല്‍മഴ ദുര്‍ബലമായ സാഹചര്യത്തില്‍ മഴ ഇല്ലാതെ അണകെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ജൂണ്‍ ആദ്യ വാരം മുതല്‍ വൈദ്യുതി പ്രതിസന്ധിക്കു സാധ്യത. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അപ്രഖ്യാപിത പവ്വര്‍ കട്ടിനു സാധ്യതയില്ല.

ഏപ്രില്‍ 16നു വൈദ്യുതി ഉപഭോഗം 77.65 ദശലക്ഷം യൂണിറ്റ് വരെ ഉയര്‍ന്നു. കടുത്ത വേനല്‍ ചൂട്, പരിക്ഷ, ക്രിക്കറ്റ്മത്സരങ്ങള്‍ എന്നിവകാരണമാണു വൈദ്യൂതി ഉപഭോഗം കൂടാന്‍ ഇടയായതെന്നാണ് വൈദ്യൂതി ബോര്‍ഡിന്റെ വിശദികരണം.

സംസ്ഥാനത്തെ ജലസംഭരണികളില്‍ ദിനംപ്രതി ജലനിരപ്പ് താഴുകയാണ്. ഇപ്പോള്‍ സംഭരണ ശേഷിയുടെ 33 ശതമാനം വെള്ളം മാത്രമാണ് അണകെട്ടുകളില്‍ ഉള്ളത്. അതായത് 1390 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളം.

അണകെട്ടുകളിലെ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉത്പാദനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.Read More >>