തല്‍സമയ ഫലമറിയാനും പട്ടികയില്‍ പേരു ചേര്‍ക്കാനും മൊബൈല്‍ ആപ്പ്

പാലക്കാട്: തെരഞ്ഞെടുപ്പ് വിശേഷങ്ങളറിയാന്‍ ഇലക്ഷന്‍ നൗ ആപ്ലിക്കേഷന്‍. കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ഏതു സംശയത്തിനും ഉത്തരത്തിന് ഇനി ഈ ആപ്പില്‍...

തല്‍സമയ ഫലമറിയാനും പട്ടികയില്‍ പേരു ചേര്‍ക്കാനും മൊബൈല്‍ ആപ്പ്

mobile-phone

പാലക്കാട്: തെരഞ്ഞെടുപ്പ് വിശേഷങ്ങളറിയാന്‍ ഇലക്ഷന്‍ നൗ ആപ്ലിക്കേഷന്‍. കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ഏതു സംശയത്തിനും ഉത്തരത്തിന് ഇനി ഈ ആപ്പില്‍ നോക്കിയാല്‍ മതി. 1957 മുതല്‍ മുതല്‍ ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ വരെയുള്ള വിവരങ്ങള്‍, മണ്ഡലങ്ങളുടേയും സ്ഥാനാര്‍ത്ഥികളുടേയും വിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും കൂടാതെ പുതിയ വോട്ടര്‍ ഐഡിക്ക് അപേക്ഷിക്കാനുള്ള സൗകര്യം വരെ ഈ ആപ്പിലുണ്ട്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മുതല്‍ പഴയകാല ചരിത്രം വരെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ ആപ്പില്‍ കക്ഷി, പാര്‍ട്ടി, മണ്ഡലങ്ങള്‍ തിരിച്ചുള്ള തല്‍സമയ റിസല്‍ട്ടുകളും അറിയാനാകും. പട്ടാമ്പി പരുതൂര്‍ കൊടിക്കുന്ന് സ്വദേശി സുഹൈല്‍ ആണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. election now എന്ന് പ്ലേ സ്‌റ്റോറില്‍ സെര്‍ച്ച് ചെയ്ത് ഇത് ഡൗണ്‍ലോഡ് ചെയ്യാം.