ധര്‍മ്മടത്ത് യു.ഡി.എഫ് ക്യാമ്പ് ഉണര്‍ന്നില്ല

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ആശയകുഴപ്പം കാരണം ധര്‍മ്മടത്ത് യു.ഡി.എഫ് ഇനിയും പ്രചരണം തുടങ്ങിയില്ല.ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റി...

ധര്‍മ്മടത്ത് യു.ഡി.എഫ് ക്യാമ്പ് ഉണര്‍ന്നില്ല

election-new

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ആശയകുഴപ്പം കാരണം ധര്‍മ്മടത്ത് യു.ഡി.എഫ് ഇനിയും പ്രചരണം തുടങ്ങിയില്ല.ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റി പ്രഖ്യാപിച്ചതാണ് യു.ഡി.എഫ് ക്യാമ്പിനെ നിര്‍ജ്ജീവമാക്കിയത്. ആദ്യഘട്ടത്തില്‍ ധര്‍മടം ദിവാകരന്റെ പേര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിച്ചിരുന്നു. ദിവാകരന്‍ പ്രചരണം തുടങ്ങിയ സമയത്താണ് ലിസ്റ്റില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റി ശ്രീജയുടെ പേര് വന്നത്. പിന്നീട് ശ്രീജ മത്സര രംഗത്തേക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഹൈക്കമാന്റ് അവസാന ഘട്ടത്തിലും ധര്‍മടത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. യു.ഡി.എഫ് ധര്‍മടം കണ്‍വെന്‍ഷന്‍ ഏഴിന് നടക്കുന്നതോടെയാണ് പ്രചരണത്തിന് തുടക്കമിടുന്നത്. അതെ സമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ പ്രചരണ രംഗത്ത് ഏറെ മുന്നിലെത്തി. കവലകള്‍ തോറും കുടുംബയോഗങ്ങള്‍ നടത്തിയും പൊതു സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തിയും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്താനും എല്‍.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.