കഴിഞ്ഞ തവണ കെട്ടിവെച്ച കാശുപോയവര്‍ ഏറെ; ആകെ 971 പേരില്‍ കെട്ടി വെച്ച കാശു തിരിച്ചു കിട്ടിയത് 284 പേര്‍ക്കു മാത്രം.

കോഴിക്കോട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലായി ആകെ ഉണ്ടായിരുന്നത് 971 പേര്‍. ഇവരില്‍ കെട്ടി വെച്ച കാശു തിരിച്ചു കിട്ടിയത് 284...

കഴിഞ്ഞ തവണ കെട്ടിവെച്ച കാശുപോയവര്‍ ഏറെ; ആകെ 971 പേരില്‍ കെട്ടി വെച്ച കാശു തിരിച്ചു കിട്ടിയത് 284 പേര്‍ക്കു മാത്രം.

election-photo

കോഴിക്കോട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലായി ആകെ ഉണ്ടായിരുന്നത് 971 പേര്‍. ഇവരില്‍ കെട്ടി വെച്ച കാശു തിരിച്ചു കിട്ടിയത് 284 പേര്‍ക്കു മാത്രം. ബാക്കി 687 പേര്‍ക്കും കെട്ടിവെച്ച പണം പോയി.. ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് കിട്ടിയത് 59.25 ലക്ഷം രൂപ. സംസ്ഥാന കക്ഷികളില്‍ പെട്ട ഒരു പാര്‍ട്ടിക്കും കെട്ടി വെച്ച കാശു പോയില്ല. എന്നാല്‍ ദേശീയ പാര്‍ട്ടിയില്‍ പെട്ട 256 പേര്‍ക്കും മറ്റു പാര്‍ട്ടികളില്‍പെട്ട 140 പേര്‍ക്കും സ്വതന്ത്രന്‍മാരായി 291 പേര്‍ക്കും ജാമ്യസംഖ്യ പോയി. 138 സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയ ബിജെപിക്ക് അഞ്ച് സീറ്റില്‍ മാത്രമാണ് ജാമ്യസംഖ്യ തിരിച്ചു ലഭിച്ചത്. 133 സീറ്റിലും അവര്‍ക്ക് കെട്ടിവെച്ച കാശുപോയി. 122 സീറ്റില്‍ മത്സരിച്ച ബിഎസ്പിക്ക് ഒരു സീറ്റിലും കെട്ടിവെച്ച പണം മടക്കി കിട്ടിയില്ല. 27 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സിപിഐക്ക് ഒരു സീറ്റില്‍ ജാമ്യസംഖ്യ മടക്കി കിട്ടിയില്ല. ആറു ദേശീയ കക്ഷികളുടേതായി മൊത്തം 456 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുണ്ടായിരുന്നത്. ദേശീയ കക്ഷികളില്‍ നിന്നു മാത്രം 21.30 ലക്ഷം രൂപ ഖജനാവിലേക്ക് ലഭിച്ചു.

ജാമ്യസംഖ്യ നഷ്ടപ്പെടാതിരുന്ന മൂന്ന് ദേശീയ കക്ഷികളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. സിപിഎം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നിവയാണ് നിയമസഭയിലേക്ക് മത്സരിച്ച ദേശീയ കക്ഷികള്‍. ഈ കക്ഷികള്‍ യഥാക്രമം 84, 81, 4 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. 45, 38, 2 എന്നിങ്ങനെ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലും കുറവ് വയനാട് ജില്ലയുമായിരുന്നു.