പതിനൊന്നില്‍ മത്സരിച്ചു പതിനൊന്നും ജയിക്കാന്‍ ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസില്‍ പത്ത് തവണ മത്സരിച്ചവര്‍ മൂന്ന്

കോഴിക്കോട്: ഇത്തവണയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ പിടിച്ചു നിര്‍ത്താന്‍ സി.പി.എമ്മിനായില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് അതൊരു...

പതിനൊന്നില്‍ മത്സരിച്ചു പതിനൊന്നും ജയിക്കാന്‍ ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസില്‍ പത്ത് തവണ മത്സരിച്ചവര്‍ മൂന്ന്

umman chandi rti

കോഴിക്കോട്: ഇത്തവണയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ പിടിച്ചു നിര്‍ത്താന്‍ സി.പി.എമ്മിനായില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് അതൊരു റെക്കോര്‍ഡായിരിക്കും.

പതിനൊന്നില്‍ മത്സരിച്ച് പതിനൊന്നും ജയിച്ചവന്‍ എന്ന റെക്കോര്‍ഡാകും അത്. കേരളമെങ്ങനെ ചിന്തിച്ചാലും പുതുപള്ളിക്കാര്‍ ഉമ്മന്‍ചാണ്ടിയെ കൈവെടിയില്ലെന്നാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിച്ചത്. സി.പി.എമ്മിന്റെ സിറ്റിങ്ങ് എം.എല്‍.എ ഇ.എം ജോര്‍ജില്‍ നിന്നാണ് പുതുപ്പള്ളി മണ്ഡലം ഉമ്മന്‍ചാണ്ടി പിടിച്ചെടുത്തത്. പിന്നീട് ഇതുവരെ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി മാത്രമാണ് എം.എല്‍.എ. വനിതകളും പ്രഗല്‍ഭരും യുവരക്തത്തെയൊക്കെ ഇറക്കി പരീക്ഷിച്ചിട്ടും ഇടതിന് ഇന്നും ബാലികേറാ മലയാണ്. ഉമ്മന്‍ചാണ്ടി ഇപ്രാവശ്യത്തെ കൂടി ചേര്‍ത്ത് പതിനൊന്നാമത്തെ മത്സരമാണെങ്കില്‍ പത്ത് മത്സരം പൂര്‍ത്തിയാക്കിയ രണ്ടു പേര്‍ കൂടി കോണ്‍ഗ്രസില്‍ ഉണ്ട്. പക്ഷെ അവരൊന്നും ഉമ്മന്‍ചാണ്ടിയെ പോലെ തുടര്‍ച്ചയായി മത്സരിച്ചവരോ മത്സരിച്ചതില്‍ എല്ലാറ്റിനും വിജയിച്ചവരോ അല്ല. കെ.പി.വിശ്വാനാഥന്‍, ആര്യാടന്‍ മുഹമ്മദ് എന്നവരാണ് മറ്റ് രണ്ടു പേര്‍.. പത്ത് തവണ മത്സരിച്ച ആര്യാടന്‍ ഏഴു തവണയാണ് ജയിച്ചത്.


സഖാവ് കുഞ്ഞാലിയുടെ മരണശേഷം നടന്ന 70 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. 80 ലും മത്സരിച്ചില്ല. 1965 ലും 67 ലും നിലമ്പൂരില്‍ സി.പി.എമ്മിന്റെ കെ.കുഞ്ഞാലിയോട് തോറ്റു. 77 മുതലാണ് ജയിച്ചു വരുന്നത്. 82 ല്‍ സി.പി.എം സ്വതന്ത്രന്‍ ടി.കെ ഹംസയോടും തോറ്റു.87 ല്‍ സിപിഎമ്മിന്റെ ദേവദാസ് പൊറ്റക്കാടിനെ പരാജയപ്പെടുത്തിയ ആര്യാചന്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പക്ഷെ ഇത്തവണ മകനെ ഗോദയിലെക്ക് കയറ്റി വിട്ട് ആര്യാടന്‍ തെരഞ്ഞെടുപ്പ് കളം വിടുകയാണ്. 1970 ല്‍ കുന്നംകുളം മണ്ഡലത്തില്‍ സി.പി.എമ്മിലെ കെ.ക്യഷ്ണനോട് മത്സരിച്ച് പരാജയപ്പെട്ട കെ.പി വിശ്വനാഥന്‍ പത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ആറിലും വിജയിച്ചു. 77 ല്‍ ടി.കെ ക്യഷ്ണനെ തോല്‍പ്പിച്ചാണ് എം.എല്‍.എയായത്. 1982, 2006, 2011 വര്‍ഷങ്ങളിലാണ് 70നു ശേഷം തോറ്റ വര്‍ഷങ്ങള്‍. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ വനം മന്ത്രിയായിരുന്ന അദ്ദേഹത്തിന് ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരിലാണ് രാജി വെക്കേണ്ടി വന്നത്. ഇത്തവണ വിശ്വനാഥന്റെ പേര് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചര്‍ച്ചയായിരുന്നില്ല.