സഭ തുടങ്ങുമ്പോള്‍ സീറ്റ് 114 അടിയന്തിരാവസ്ഥക്കു ശേഷം 140

കൊച്ചി: അടിയന്തിരാവസ്ഥക്കു ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്നത്തെ പോലെ 140 മണ്ഡലങ്ങള്‍ വന്നത്. അടിയന്തിരാവസ്ഥ കാലത്ത് മൂന്നു...

സഭ തുടങ്ങുമ്പോള്‍ സീറ്റ് 114 അടിയന്തിരാവസ്ഥക്കു ശേഷം 140

kerala-assembly-building

കൊച്ചി: അടിയന്തിരാവസ്ഥക്കു ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്നത്തെ പോലെ 140 മണ്ഡലങ്ങള്‍ വന്നത്. അടിയന്തിരാവസ്ഥ കാലത്ത് മൂന്നു സന്ദര്‍ഭങ്ങളിലായി ആറുമാസം വീതം നിയമസഭക്ക് കാലാവധി നീട്ടി കൊടുത്തിരുന്നു. ഇക്കാലയളവില്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് മണ്ഡലങ്ങളുടെ എണ്ണം 140 ആയത്. ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 1957 ല്‍ സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത് 114 സീറ്റുകളാണ്. ഇതില്‍ 12എണ്ണം പട്ടികജാതികാര്‍ക്ക് സംവരണം ചെയ്തിരുന്നു . പട്ടിക വര്‍ഗകാര്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിരുന്നില്ല. ആദ്യ തെരഞ്ഞെടുപ്പില്‍ 75.14 ലക്ഷം വോട്ടര്‍മാരില്‍ വോട്ടവകാശം വിനിയോഗിച്ചത് 58.37 ലക്ഷമാണ്. അതായത് 66.62 പേരാണ് അന്നു വോട്ടവകാശം വിനിയോഗിച്ചത്.


1960 ല്‍ നടന്ന തെരഞ്ഞെടുപ്പിലും സീറ്റുകളുടെ എണ്ണം ഇതു തന്നെ ആയിരുന്നു. ന്നൊല്‍ വോട്ടവകാശം വിനിയോഗിച്ച ശതമാന കണക്കില്‍ ആ തെരഞ്ഞെടുപ്പാണ് ഇന്നും മുന്നില്‍ നില്‍ക്കുന്നത്. ആകെയുള്ള വോട്ടര്‍മാരില്‍ 85.70 ശതമാനം പേരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പോടെ ദ്വയാംഗ മണ്ഡല സംവിധാനം നിര്‍ത്തലാക്കി. 1965 ല്‍ നിയമസഭ സീറ്റുകളുടെ എണ്ണം 114 ല്‍ നിന്നും 133 ആയി ഉയര്‍ത്തി. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ 1965 ലെ തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും സംസ്ഥാനത്ത് രാഷട്രപതി ഭരണം നിലവില്‍ വരികയും ചെയ്തു. ആകെയുണ്ടായിരുന്ന 85.57 ലക്ഷം വോട്ടര്‍മാരില്‍ 75.12 ശതമാനം പേരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്. 1967 ല്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75.67 ശതമാനം പേരാണ് വോട്ടാണ് രോഖപ്പെടുത്തിയത്. ആകെയുണ്ടായിരുന്ന 86.13 ലക്ഷം വോട്ടര്‍മാരില്‍ 65.18 ലക്ഷം പെര്‍ വോട്ട് രേഖപ്പെടുത്തി.

1971 തിരഞ്ഞെടുപ്പ് നടന്നപ്പോഴും സീറ്റുകളുടെ എണ്ണം 133 തന്നെയായിരുന്നു. വോട്ടര്‍മാരുടെ എണ്ണം 1.01 കോടിയായി ഉയര്‍ന്നിരുന്നു. 76.34 ലക്ഷം പേര്‍ ( 75.07 ) പേര്‍ അന്ന് വോട്ട് രേഖപ്പെടുത്തി. പിന്നീട് 77 ല്‍ അടിയന്തരിവാസ്ഥക്ക് ശേഷമാണ് 140 സീറ്റുകളുമായി തെരഞ്ഞെടുപ്പ് നടന്നത്. 1980 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1.32 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 95.87 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി. 1982 ല്‍ വോട്ടര്‍മാര്‍ 1.31 കോടിയായി ഉയര്‍ന്നു. 1960 ന്് ശേഷം ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് 1987 ല്‍ നടന്നത്. 1.59 കോടി വോട്ടര്‍മാരില്‍ 1.44 കോട്ി പേര്‍ 1991 ല്‍ വോട്ട് രേഖപ്പെടുത്തി. 1996 ല്‍ വോട്ടര്‍മാരുടെ എണ്ണം രണ്ട് കോടി കവിഞ്ഞെങ്കിലും പോളിംഗ് ശതമാനം കുറഞ്ഞു. 2001 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 2.16 കോടിയായിരുന്നു. 1.56 കോടി ജനങ്ങളാണ് അന്ന് പോളിംഗ് ബൂത്തിലെത്തിയത്. 2011 ല്‍ വോട്ടര്‍മാരുടെ എണ്ണം 2.14 കോടിയായി കുറഞ്ഞു. 1.55 കോടി വോട്ടര്‍മാരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്. 2011 ല്‍ മൊത്തം വോട്ടര്‍മാരുടെ എണ്ണം 2.32 കോടിയായിരുന്നു. ഇതില്‍ 8835 വിദേശ വോട്ടര്‍മാരും ഉള്‍പ്പെടും. മൊത്തം സമ്മതിദാനാവകാശം രേഖപ്പെടുത്തിയത് 1.74 കോടി പേരായിരുന്നു. 100 ശതമാനം തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പെന്ന സവിശേഷതയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ഉണ്ടായിരു്‌നനു.