വോട്ടു വിവരം കൈമാറാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ദിവസം ഓരോ നിമിഷവും ഇനി ലൈവായി അറിയാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐ.ടി മിഷന്റെ സഹായത്തോടെ തയ്യാറാക്കുന്ന മൊബൈല്‍...

വോട്ടു വിവരം കൈമാറാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പ്

mobile

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ദിവസം ഓരോ നിമിഷവും ഇനി ലൈവായി അറിയാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐ.ടി മിഷന്റെ സഹായത്തോടെ തയ്യാറാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വോട്ടിങ്ങ് കേന്ദ്രത്തിലെ വിവരങ്ങള്‍ തത്സമയം എത്തും. മോക് വോട്ടെടുപ്പ് മുതല്‍ ഓരോ സമയവും വോട്ട് ചെയ്തവരുടെ എണ്ണമടക്കം പ്രിസൈഡറിങ്ങ് ഓഫീസറുടെ മൊബൈലില്‍ നിന്നും തത്സമയം കിട്ടും. ഒപ്പം തെരഞ്ഞെടുപ്പ് വരണാധികാരികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങളും തത്സമയം ബൂത്തുകളിലെത്തും.


ഓരോ ബൂത്തിലേക്കും പ്രത്യേക യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും നല്‍കിയാണ് വിവര കൈമാറ്റം നടക്കുന്നത്. പോളിങ്ങ് സ്‌റ്റേഷനില്‍ നിന്നും റിട്ടേണിങ്ങ് ഓഫീസര്‍മാര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ തൊട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരെ നീളുന്ന വിവരകൈമാറ്റ ശ്യംഖലയാണ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ രൂപം നല്‍കുന്നത്. അതാത് ബൂത്തിലെ വോട്ടിങ്ങ് നില തത്സമയം ലഭ്യമാകും.

വോട്ടെടുപ്പ് തടസപ്പെടുകയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാല്‍ അക്കാര്യം ഫോട്ടോ സഹിതം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനും ആപ്പ് സഹായകരമാകും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിലുള്ള സ്ഥലങ്ങള്‍, ഉദ്യോഗസ്ഥര്‍ പുറപ്പെട്ടതും എത്തിചേര്‍ന്നതുമായ വിവരങ്ങള്‍ ബൂത്തുകളിലെ വോട്ടിങ്ങ് പുരോഗതി, ഓരോ ബൂത്തുകളിലേക്കും അയച്ച ഇലകട്രോണിക് വോട്ടിങ്ങ് മെഷീനുകളുടേയും വിവരങ്ങള്‍ തുടങ്ങിയവ ആപ്പിലറിയാം.

ഓരോ അരമണിക്കൂറിലേയും വോട്ടിങ്ങ് നില അറിയാനും ബൂത്തുകളിലെ തെരഞ്ഞെടുപ്പ് പുരോഗതി വിലയിരുത്താനും ഇത് വഴി സാധിക്കും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നെറ്റ് സംവിധാനം ഉണ്ടെങ്കിലെ ഇത് പ്രവര്‍ത്തിക്കു. ഇന്റര്‍നെറ്റില്ലെങ്കില്‍ വിവരങ്ങള്‍ എസ് എം എസ് ആയി ലഭിക്കും.