രാഷ്ട്രീയ കുറ്റവാളികളുടെ അറസ്റ്റ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്
കോഴിക്കോട്: രാഷ്ട്രീയ കുറ്റവാളികളുടെ അറസ്റ്റ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വാറണ്ട് കേസുകളിലുള്ളവരുടെ...
കോഴിക്കോട്: രാഷ്ട്രീയ കുറ്റവാളികളുടെ അറസ്റ്റ് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വാറണ്ട് കേസുകളിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് നിര്‍ദ്ദേശമെങ്കിലും രാഷ്ടീയ കേസുകളില്‍ തീരുമാനം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശമുണ്ട്. പ്രകടനം നടത്തിയ ചെറുകേസുകള് മുതല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പി.ഡി.പി.പി. വകുപ്പ് പ്രകാരമുള്ളതും വധശ്രമമുള്‍പ്പടെയുള്ള ജാമ്യം ലഭിക്കാത്ത കേസുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഇവരെ പിടികൂടാനായി കലക്ടര്‍ക്കു കീഴില്‍ പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറയാറുള്ളത്. എന്നാല്‍ പ്രത്യേക സ്ക്വാഡ് രൂപികരിച്ച ശേഷം പുലര്‍ച്ച സമയത്ത് വീട് വളഞ്ഞു പോലും കേസുകളില്‍ പെട്ടവരെ പിടി കൂടുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവരും കേസുകളില്‍ പെട്ടിട്ടുണ്ടെങ്കിലും പ്രതിപക്ഷമായതിനാല്‍ കൂടുതല്‍ സമരം നടത്തിയതിന്റെ പേരില്‍ ഇടതുപക്ഷ സംഘടനകളുടെ പ്രവര്‍ത്തകരുടെ പേരിലാണ് കൂടുതല്‍ കേസുകള്‍.