ഫറവോന്റെ മന്ത്ര തകിട് കണ്ടെത്തിയ ബാലിക

12 വയസ്സുകാരി നെഷാമാ സ്പീൽമാൻ സന്തോഷത്തിലാണ്. കൈയ്യിലിരിക്കുന്നത് 3200 വർഷം പഴക്കമുള്ള ഏലസല്ലെ. അതും ഈജിപ്ഷ്യൻ രാജാവായിരുന്ന തൂത്തമോസ് മൂന്നാമന്റെ...

ഫറവോന്റെ മന്ത്ര തകിട് കണ്ടെത്തിയ ബാലിക

egypt-amulet

12 വയസ്സുകാരി നെഷാമാ സ്പീൽമാൻ സന്തോഷത്തിലാണ്. കൈയ്യിലിരിക്കുന്നത് 3200 വർഷം പഴക്കമുള്ള ഏലസല്ലെ. അതും ഈജിപ്ഷ്യൻ രാജാവായിരുന്ന തൂത്തമോസ് മൂന്നാമന്റെ പേര് ആലേഖനം ചെയ്ത ഏലസ്

മാതാപിതാക്കൻമാരോടൊപ്പം യെരുശലേമിലെ ടെമ്പിൽ മൗണ്ട് എന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പരതുമ്പോഴായിരുന്നു നെഷാമയ്ക്ക് ഈ അപ്പൂർവ്വ സൗഭാഗ്യം ലഭിച്ചത്. തകർന്നു പോയ പഴയ ദേവാലയങ്ങളിൽ തിരച്ചിൽ നടത്തുന്ന ഒരു യജ്ഞത്തിന്റെ ഭാഗമായിട്ടായിരുന്നു നെഷാമയും കുടുംബവും ടെമ്പിൽ മൗണ്ടിൽ എത്തിയത്. സാധാരണയായി ഇത്തരം തിരച്ചിലില്‍ പരമ്പരാഗതമായ പാത്രങ്ങളും ലിപികലുമാണ് ലഭിക്കാറുള്ളത്. തൂത്തമോസ് മൂന്നാമന്റെ പേര് ആലേഖനം ചെയ്ത ഏലസ് കണ്ടെടുത്ത പേരായി ഇനി നെഷാമ സ്പീല്‍മാനിന്റെ പേര് രേഖപെടുത്തും.


"തെരച്ചിൽ നടത്തുന്നിനിടെയാണ് എന്റെ കയ്യിൽ ഇത് തടഞ്ഞത്. മറ്റുള്ളവർക്ക് സാധാരണമായത് ലഭിച്ചപ്പോൾ എന്റെ കയ്യിലെ ഈ വസ്തു അസാധാരണമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പിന്നീടാണ് അറിഞ്ഞത് ഇത് ഈജിപ്ഷ്യൻ ഫറവോൻ ആയ തൂത്തമോസ് മൂന്നാമന്‍  ഉപയോഗിച്ചിരുന്ന മന്ത്ര തകിടായിരുന്നുവെന്ന്."


1479- 1479 BCE ലാണ് തൂത്ത മോസ് രണ്ടാമന്റെ വാഴ്ചക്കാലം. ഫറവോൻമാരിൽ പ്രധാനിയായിട്ടാണ് ഇദ്ദേഹത്തെ കണക്കാക്കി വരുന്നതും. കനാനിൽ ഇനജിപ്ഷ്യൻ ഭരണം കൊണ്ടുവന്നതും തൂത്ത മോസ് മൂന്നാമനാണ് .


"ആയിരത്തിൽപരം വർഷങ്ങൾ പഴക്കമുള്ള ഈജിപ്റ്റിലെ ഒരു വസ്തു ഇവിടെ ജെരുശലേമിൽ കണ്ടു പിടിക്കുവാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി ഞാൻ കരുതുന്നു.അതു കൊണ്ടു തന്നെ എന്റെ ഇത്തവണത്തെ പെരുന്നാൽ അനുഗ്രഹീതമായിരിക്കും." കുഞ്ഞു നെഷാദാ ഇപ്പോൾ ആരവങ്ങൾക്കും പ്രശസ്തിക്കുമിടയിലാണ്.

Story by
Read More >>