എഡ്വേര്‍ഡ് സ്നോഡന്‍റെ ജീവിതം സിനിമയാകുന്നു

അമേരിക്കയിലെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു. ഒലിവര്‍ സ്റ്റോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അമേരിക്കയുടെ...

എഡ്വേര്‍ഡ് സ്നോഡന്‍റെ ജീവിതം സിനിമയാകുന്നു

trydruj

അമേരിക്കയിലെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു. ഒലിവര്‍ സ്റ്റോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെയും അവരുടെ ചാരശൃംഖലയായ സിഐഎയുടെയും പ്രവര്‍ത്തനങ്ങളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റും ഇന്റര്‍നെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന  കന്പ്യൂട്ടര്‍ വിദഗ്ദ്ധനായ എഡ്വേര്‍ഡ് സ്‌നോഡന്റെ  ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. 2൦13-ല്‍ ഏജന്‍സിയില്‍ നിന്നും അമേരിക്കന്‍ സര്‍ക്കാര്‍ സൂക്ഷിച്ചിരുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി വിവാദ പുരുഷനായി മാറിയ സ്നോഡന്‍ ഹോങ്കോങ്ങില്‍ അഭയം തേടുകയും പില്‍ക്കാലത്  മോസ്‍കോയിലേയ്‍ക്ക് മാറുകയും ചെയ്‍‌തിരുന്നു. ഈകാലഘട്ടത്തിലെസ്നോഡന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.


ബാറ്റ് മാന്‍ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ഗോര്‍ഡന്‍ ആണ് ചിത്രത്തില്‍ സ്‍നോഡനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലൂടെ പുറത്തുവിട്ടു. ഓപ്പണ്‍ റോഡ്‌ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും.