മന്ത്രി പി.കെ ജയലക്ഷ്മി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ വിദ്യാഭ്യാസയോഗ്യത ഡിഗ്രിയില്‍ നിന്നും പ്ലസ് ടുവായി മാറി; സമ്പത്തില്‍ പലമടങ്ങ് വര്‍ദ്ധന

മാജിക്കുകാര്‍ പോലും തോറ്റുപോകുന്ന സത്യവാങ്മൂലവുമായി മന്ത്രി പി.കെ ജയലക്ഷ്മി വരണാധികാരിക്ക് മുന്നില്‍. മന്ത്രിയായിക്കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോള...

മന്ത്രി പി.കെ ജയലക്ഷ്മി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ വിദ്യാഭ്യാസയോഗ്യത ഡിഗ്രിയില്‍ നിന്നും പ്ലസ് ടുവായി മാറി; സമ്പത്തില്‍ പലമടങ്ങ് വര്‍ദ്ധന

pk-jayalakshi

മാജിക്കുകാര്‍ പോലും തോറ്റുപോകുന്ന സത്യവാങ്മൂലവുമായി മന്ത്രി പി.കെ ജയലക്ഷ്മി വരണാധികാരിക്ക് മുന്നില്‍. മന്ത്രിയായിക്കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ ജയലക്ഷ്മിയുടെ ഡിഗ്രി യോഗ്യത താഴേക്കിറങ്ങി പ്ലസ്ടുവായി മാറിയിരിക്കുകയാണ്. സമ്പത്ത് ലക്ഷങ്ങളില്‍ നിന്നും ശതലക്ഷങ്ങളിലേക്കും വളര്‍ന്നുകഴിഞ്ഞു.

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ജയലക്ഷ്മി ഇന്നലെ വരണാധികാരി മുമ്പാകെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് മാറ്റങ്ങള്‍ കാണിച്ചത്. 2011ല്‍ നാമ നിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യ വാങ്മൂലത്തിലെ പിഴവ് കാരണം നിയമ നടപടികള്‍ നേരിടുന്ന ജയലക്ഷ്മി 2011 ലേതില്‍ നിന്നും തികച്ചും വിഭിന്നമായ പത്രികയാണ് കഴിഞ്ഞദിവസം സമര്‍പ്പിച്ചത്. 2011ല്‍ നല്‍കിയ നാമ നിര്‍ദേശ പത്രികയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത് ബി.എ കണ്ണൂര്‍ സര്‍വകലാശാല- 2004 എന്നായിരുന്നു. കൂട്ടത്തില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍- 2008 എന്ന യോഗ്യതയും കാണിച്ചിരുന്നു.


പക്ഷേ കഴിഞ്ഞ ദിവസം നല്‍കിയ നാമ നിര്‍ദേശ പത്രികയില്‍ കാര്യങ്ങള്‍ അതിലും താഴെയായിരുന്നു. ഡിഗ്രിയില്‍ നിന്നും പ്ലസ്ടു (ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് 2001) എന്ന വിദ്യാഭ്യാസയോഗ്യതയിലേക്കാണ് മന്ത്രി എത്തിയിരിക്കുന്നത്. എന്നാല്‍ ബി.എ കോഴ്‌സ് പരീക്ഷയെഴുതിയെന്നും പക്ഷേ പരാജയപ്പെട്ടുവെന്നും മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. പി.കെ ജയലക്ഷ്മി 2011ല്‍ നല്‍കിയ നാമ നിര്‍ദേശത്തോടപ്പം തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാരോപിച്ച് ബീനാച്ചി സ്വദേശി ജീവന്‍ നല്‍കിയ പരാതിയില്‍ അന്വേണം പൂര്‍ത്തിയായി തീരുമാനം കാത്തിരിക്കവേയാണ് സത്യവാങ്മൂലത്തിലൂടെ തന്നെ സത്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

സത്യവാങ്മൂലത്തില്‍ സ്വന്തമായി ഭൂമിയോ വീടോ കെട്ടിടങ്ങളോ ജയലക്ഷ്മിക്കില്ല. 2011ല്‍ ജീവിത പങ്കാളിയില്ലാതിരുന്ന ജയലക്ഷ്മിക്ക് അന്ന് ആകെയുണ്ടായിരുന്ന ആസ്തികളുടെ മൂല്യം 247659 രൂപയായിരുന്നു. 2016ല്‍ അത് 1836854 രൂപയായി ഉയര്‍ന്നി്ടുണ്ട്. ജീവിത പങ്കാളിയുടെ ആസ്തി 89356 രൂപയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മന്ത്രിക്കെതിരെ കേരളാ ഹൈക്കോടതിയിലും റിട്ടേണിങ് ഓഫിസര്‍ മുന്‍പാകെയും ഇന്ത്യന്‍ സിക്ഷാ നിയമം 177, 181 വകുപ്പുകള്‍ പ്രകാരം ജീവന്‍ എന്ന വ്യക്തി ബോധിപ്പിച്ച കോസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Affdevit

Read More >>