ഡിഗ്രി പ്രീഡിഗ്രിയായി: ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസയോഗ്യതയും വിവാദമാകുന്നു

കൊല്ലം:  നാലാം വട്ടം തിര‍ഞ്ഞെടുപ്പിനെ നേരിടുമ്പോൾ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്.2001ൽ...

ഡിഗ്രി പ്രീഡിഗ്രിയായി: ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസയോഗ്യതയും വിവാദമാകുന്നു

Ganesh-Kumar

കൊല്ലം:  നാലാം വട്ടം തിര‍ഞ്ഞെടുപ്പിനെ നേരിടുമ്പോൾ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി കെ.ബി.ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്.

ganesh-kumar-123

2001ൽ മൽസരിക്കുമ്പോൾ ബികോം എന്നാണു സത്യവാങ്മൂലം നൽകിയിരുന്നത്. 2006ൽ കേരള സർവകലാശാലയിൽ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. 2011ൽ ബികോം പഠനം പൂർത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിൽ.  ഇന്നലെ പത്രിക നൽകിയപ്പോൾ ഇതെല്ലാം മാറി പ്രീഡിഗ്രി ആയി. തിരുവനന്തപുരം ഗവ.ആർട്സ് കോളജിൽ നിന്നു പ്രീഡിഗ്രി നേടിയെന്നാണ് ഇപ്പോൾ പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 2011ല്‍ ജയലക്ഷ്മി  എംജി സര്‍വകലാശാലയില്‍ നിന്നും  ഡിഗ്രി പൂര്‍ത്തികരിച്ചുവെന്നായിരുന്നു  സത്യവാങ്മൂലം നൽകിയിരുന്നത്. എന്നാല്‍ 2016ലെ സത്യവാങ്മൂലത്തില്‍ ഇത് പ്ലസ്‌ 2വായി മാറി.

Read More >>