വെടിക്കെട്ട് ഒഴിവാക്കി മാതൃകകാട്ടി എടത്വാ പള്ളി ഇടവക

കേരളത്തിലെ പ്രശസ്ത ക്രിസ്തുമത തീര്‍ഥാടന കേന്ദ്രമായ ആലപ്പുഴ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനു കരിമരുന്ന് പ്രയോഗം ഒഴിവാക്കാന്‍ തീരുമാനിച്ച...

വെടിക്കെട്ട് ഒഴിവാക്കി മാതൃകകാട്ടി എടത്വാ പള്ളി ഇടവക

42_big

കേരളത്തിലെ പ്രശസ്ത ക്രിസ്തുമത തീര്‍ഥാടന കേന്ദ്രമായ ആലപ്പുഴ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനു കരിമരുന്ന് പ്രയോഗം ഒഴിവാക്കാന്‍ തീരുമാനിച്ചു. വെടിക്കെട്ടിന് നീക്കിവെച്ച തുക കൊണ്ട് സമൂഹത്തിലെ ഭവനരഹിതര്‍ക്കായി അഞ്ച് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും പള്ളി വികാരി ഫാ.ജോണ്‍ മണക്കുന്നേല്‍ അറിയിച്ചു.

കരിമരുന്ന് പ്രയോഗത്തിന് പകരം ലളിതവും അപകടരഹിതവുമായ ചൈനീസ് വെടിക്കെട്ട് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇടവക ഒന്നാകെയാണ് ഈ ഒരു തീരുമാനം കൈക്കൊണ്ടതെന്നും മനുഷ്യ ജീവന് ഭീഷണിയായ വെടിക്കെട്ട് പോലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തിരുനാളിനോടനുബന്ധിച്ച് അഞ്ചുദിവസവും പള്ളിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് രണ്ടുനേരം സൗജന്യ ഭക്ഷണം നല്‍കാനും ഇടവക തീരുമാനിച്ചിട്ടുണ്ട്. സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുമായി ബന്ധപ്പെട്ട സംഘടനകളായ പിതൃവേദി, മാതൃജ്യോതിസ് എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം.