ഇക്വഡോറില്‍ ഭൂചലനം: 77 മരണം

ക്വിറ്റോ: ഇക്വഡോറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം ഇക്വഡോറില്‍ നിന്നും 27 കിലോമീറ്റര്‍...

ഇക്വഡോറില്‍ ഭൂചലനം: 77 മരണം

Ecuador

ക്വിറ്റോ: ഇക്വഡോറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം ഇക്വഡോറില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയുള്ള മ്യൂസിന്‍ ആണ്.  ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 77 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. ഇക്വഡോറില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശമാണ് മ്യൂസിന്‍.

ഇക്വഡോറില്‍ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദേശീയ സുരക്ഷാ സേനയെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.


ഇക്വഡോറിലെ പോര്‍ട്ടോവിജോയില്‍ 16 ഉം, മാന്റോയില്‍ പത്തും, ഗുയാസ് പ്രവിശ്യയില്‍ രണ്ട് പേരും കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. ഭൂചലനത്തെ തുടര്‍ന്ന് രാജ്യത്തെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജപ്പാനിലുണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ 29 പേര്‍ മരിച്ചിരുന്നു.